തൃശൂര്‍: പോക്സോ കേസില്‍ പ്രതിയ്ക്ക് ആറ് വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്പെഷല്‍ കോടതി. വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒമ്പത് വയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് ശിക്ഷ.
2023 മേയ് മൂന്നിനും അതിന് മുമ്പും ആണ്‍കുട്ടിയെ ലൈംഗികാതിക്രമം നടത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. പുറക്കാംപ്പുള്ളി മണികണ്ഠന് (57) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകളിലായി ആറ് വര്‍ഷം കഠിനതടവിനും 50000 രൂപ പിഴയും, പിഴയൊടുക്കാതിരുന്നാല്‍ നാല് മാസത്തെ കഠിനതടവിനുമാണ് ശിക്ഷിച്ചത്.
പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ അത് ഇരയ്ക്ക് നഷ്ടപരിഹാരമായി നല്കുവാനും കൂടാതെ ഇരയ്ക്ക് മതിയായ നഷ്ടപരിഹാരം നല്കുവാന് ജില്ലാ ലീഗല്‍ സര്‍വീസ് അഥേറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Tags : POCSO case accused sentenced six years rigorous imprisonment