x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ർ​ഭി​ണി​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് മ​ർ​ദ​ന​മേ​റ്റ സം​ഭ​വം; എ​സ്എ​ച്ച്ഒ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു


Published: December 18, 2025 11:19 PM IST | Updated: December 19, 2025 08:19 AM IST

 കൊ​ച്ചി: ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ എ​സ്എ​ച്ച്ഓ​യ്ക്കെ​തി​രെ ന​ട​പ​ടി. 2024 ജൂ​ൺ 20ന് ​എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ എ​സ്എ​ച്ച്ഒ പ്ര​താ​പ​ച​ന്ദ്ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്​തു.

ദ​ക്ഷി​ണ മേ​ഖ​ല ഐ​ജി ശ്യാം ​സു​ന്ദ​റാ​ണ് പ്ര​താ​പ​ച​ന്ദ്ര​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു​കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​യാ​ൾ യു​വ​തി​യെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു.

അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി​ട്ടാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ ബു​ധ​നാ​ഴ്ച തീ​രു​മാ​ന​മെ​ടു​ക്കും. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​പ്പോ​ള്‍ ന​ട​പ​ടി​യെ​ടു​ത്ത​ത്.

പ്ര​താ​പ​ച​ന്ദ്ര​ൻ മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി​യു​യ​മാ​യി ഒ​രു സ്വി​ഗി ജീ​വ​ന​ക്കാ​ര​നും നേ​ര​ത്തെ രം​ഗ​ത്തു​വ​ന്നി​രു​ന്നു.

 

 

Tags : beating pregnant woman police case aroor sho

Recent News

Up