തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥനെ പാമ്പുകടിച്ചു. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ ഷാഡോ പോലീസ് ഉദ്യോഗസ്ഥൻ അനീഷിനാണ് കടിയേറ്റത്.
അഗസ്ത്യവനത്തിനുള്ളിൽ പൊടിയം സംസ്കാരിക നിലയത്തിൽ തെരഞ്ഞെടുപ്പ് സുരക്ഷാ ജോലിക്കായി എത്തിയതായിരുന്നു അനീഷ്. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിനുള്ളിൽ വരുന്ന ഏകപോളിംഗ് സ്റ്റേഷനാണ് പൊടിയത്തുള്ളത്.
പോളിംഗ് സ്റ്റേഷന് സമീപത്തെ വനത്തിനുള്ളിലെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയപ്പോഴാണ് സംഭവം. അനീഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : election duty Police officer snake bite