x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിന് ത​യാറെ​ടു​പ്പു​മാ​യി പോ​ലീ​സ്


Published: November 5, 2025 01:36 AM IST | Updated: November 5, 2025 01:36 AM IST

കോ​​​ഴി​​​ക്കോ​​​ട്: ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പ്ര​​​ശ്‌​​​ന​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​യി​​​ലു​​​ൾ​​​പ്പെ​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി ത​​​യാ​​​റെ​​​ടു​​​ത്ത് ബി​​​എ​​​സ്എ​​​ഫ്.​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ പ്ര​​​ചാ​​​ര​​​ണ​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ലും മ​​​റ്റും ഏ​​​തെ​​​ങ്കി​​​ലും രീ​​​തി​​​യി​​​ലു​​​ള്ള പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളും സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​കു​​​മ്പോ​​​ൾ ജ​​​ന​​​ക്കൂ​​​ട്ട​​​ത്തെ പി​​​ന്തി​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും മ​​​റ്റു ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പ്ര​​​ശ്‌​​​ന​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​ണ് 7500 ടി​​​യ​​​ർ സ്‌​​​മോ​​​ക് മ്യൂ​​​ണി​​​ഷ​​​ൻ (ടി​​​എ​​​സ്എം) വാ​​​ങ്ങു​​​ന്ന​​​ത്.

ഗ്വാ​​​ളി​​​യ​​​ർ ടെ​​ക്കാ​​​ൻ​​​പു​​​ർ ബോ​​​ർ​​​ഡ​​​ർ സെ​​​ക്യൂ​​​രി​​​റ്റി ഫോ​​​ഴ്‌​​​സി​​​ന്‍റെ ടി​​​യ​​​ർ സ്‌​​​മോ​​​ക്ക് യൂ​​​ണി​​​റ്റി​​​ല്‍നി​​​ന്ന് 77,12,070 രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ചാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് ഇ​​​വ വാ​​​ങ്ങു​​​ന്ന​​​ത്. ക​​​ണ്ണീ​​​ർ​​​വാ​​​ത​​​ക​​​ ഷെ​​​ൽ വാ​​​ങ്ങു​​​ന്ന​​​തി​​​നാ​​​യി ഡി​​​ജി​​​പി ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പി​​​ന് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച​​​തി​​​നെ​​ത്തു​​ട​​​ർ​​​ന്നാ​​​ണ് തു​​​ക അ​​​നു​​​വ​​​ദി​​​ച്ച​​​ത്. അ​​​ക്ര​​​മാ​​​സ​​​ക്ത​​​രാ​​​യ ജ​​​ന​​​ക്കൂ​​​ട്ട​​​ത്തെ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ ബ​​​ല​​​പ്ര​​​യോ​​​ഗ​​​ത്തി​​​ലൂ​​​ടെ പി​​​രി​​​ച്ചു​​​വി​​​ടു​​​ന്ന​​​തി​​​നാ​​​യാ​​​ണ് ടി​​​എ​​​സ്എം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ജ​​​ല​​​പീ​​​ര​​​ങ്കി​​​യാ​​​ണ് പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. പി​​​രി​​​ഞ്ഞുപോ​​​കാ​​​ത്ത​​​പ​​​ക്ഷം ക​​​ണ്ണീ​​​ർ​​​വാ​​​ത​​​കം ഉ​​​പ​​​യോ​​​ഗി​​​ക്കും. ഗ്യാ​​​സ് പു​​​റ​​​ത്താ​​​യാ​​​ൽ 10 മി​​​നി​​​റ്റോ​​​ളം ക​​​ണ്ണ് പു​​​ക​​​യു​​​ക​​​യും തു​​​റ​​​ക്കാ​​​ൻ പ​​​റ്റാ​​​ത്ത സ്ഥി​​​തി​​​യി​​​ലാ​​​വു​​​ക​​​യും ചെ​​​യ്യും. ഏ​​​ഴ് മു​​​ത​​​ൽ 15 സെ​​​ക്ക​​​ൻ​​​ഡി​​​നു​​​ള്ളി​​​ൽ ഇ​​​വ പൊ​​​ട്ടും.


ജ​​​ന​​​ക്കൂ​​​ട്ട​​​ത്തി​​​നു​​ നേ​​​രേ ഇ​​​വ 45 ഡി​​​ഗ്രി​​​യി​​​ലാ​​​ണെ​​​റി​​​യു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യി ഡി​​​എ​​​ച്ച്ക്യു​​​വി​​​ലു​​​ള്ള പോ​​​ലീ​​​സു​​​കാ​​​ര്‍​ക്കും സ്റ്റേ​​​ഷ​​​നി​​​ലു​​​ള്ള പോ​​​ലീ​​​സു​​​കാ​​​ര്‍​ക്കും ഇ​​​ട​​​യ്ക്കി​​​ടെ പ​​​രി​​​ശീ​​​ല​​​ന​​​വും ന​​​ൽ​​​കു​​​ന്നു​​​ണ്ട്.പു​​​തു​​​താ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​ന്ന ടി​​​എ​​​സ്എം പോ​​​ലീ​​​സു​​​കാ​​​ര്‍​ക്കും ആ​​​സ്ഥാ​​​ന​​​ത്തു​​നി​​​ന്ന് എ​​​ല്ലാ പോ​​​ലീ​​​സ് ജി​​​ല്ല​​​ക​​​ൾ​​​ക്കും കൈ​​​മാ​​​റും.

ത​​​ദ്ദേ​​​ശ​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഇ​​​വ വി​​​ത​​​ര​​​ണം ചെ​​​യ്യും. പ്ര​​​തി​​​ഷേ​​​ധ മാ​​​ർ​​​ച്ചു​​​ക​​​ളും മ​​​റ്റു സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​കു​​​മ്പോ​​​ൾ ജ​​​ന​​​ക്കൂ​​​ട്ട​​​ത്തെ പി​​​രി​​​ച്ചു​​​വി​​​ടാ​​​നാ​​​യി ക​​​ണ്ണീ​​​ർ​​​വാ​​​ത​​​ക ഷെ​​​ല്ലു​​​ക​​​ൾ എ​​​റി​​​ഞ്ഞാ​​​ലും പ​​​ല​​​തും പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​റി​​​ല്ലെ​​​ന്നും പൊ​​​ട്ടാ​​​ത്ത ക​​​ണ്ണീ​​​ർ​​​വാ​​​ത​​​ക ഷെ​​​ല്ലു​​​ക​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ കൈ​​​യി​​​ലെ​​​ടു​​​ത്ത് പോ​​​ലീ​​​സി​​​നു​​നേ​​​രേ എ​​​റി​​​യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​വും ഉ​​​ണ്ടാ​​​കാ​​​റു​​​ണ്ടെ​​​ന്നും സേ​​​ന​​​യി​​​ലു​​​ള്ള​​​വ​​​ർ ത​​​ന്നെ പ​​​റ​​​യു​​​ന്നു​​​ണ്ട്.

Tags : local elections Kerala Police

Recent News

Up