x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്; തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി​ക്ക് അ​ന്വേ​ഷ​ണ ചു​മ​ത​ല


Published: November 28, 2025 07:12 AM IST | Updated: November 28, 2025 07:12 AM IST

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു, നി​ർ​ബ​ന്ധി​ച്ച് ഗ​ർ​ഭഛി​ദ്രം ന​ട​ത്തി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് രാ​ഹു​ലി​നെ​തി​രെ എ​ഫ്ഐ​ആ​റി​ലു​ള്ള​ത്.

നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം വ​ലി​യ​മ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. കേ​സ് നേ​മം പോ​ലീ​സി​ന് കൈ​മാ​റും. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

കേ​സി​ൽ പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.
രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ പ്ര​ലോ​ഭി​പ്പി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നും ഗ​ർ​ഭഛി​ദ്ര​ത്തി​ന് വി​ധേ​യ​മാ​ക്കി​യെ​ന്നു​മാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി.

ഇ​തു​സം​ബ​ന്ധി​ച്ച ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ മെ​ഡി​ക്ക​ൽ രേ​ഖ​ക​ളും പ​രാ​തി​ക്കാ​രി പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. യു​വ​തി​യു​ടെ ര​ഹ​സ്യ​മൊ​ഴി കോ​ട​തി മു​ൻ​പാ​കെ രേ​ഖ​പ്പെ​ടു​ത്താ​ന്‍ പോ​ലീ​സ് ഉ​ട​ൻ അ​പേ​ക്ഷ ന​ൽ​കു​മെ​ന്നാ​ണ് വി​വ​രം.

Tags : kerala police crime news congress trivandrum Rahul Mamkoottathil

Recent News

Up