x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാലാരിവട്ടം പാലത്തിൽ തട്ടിവീണ രാഷ്‌ട്രീയജീവിതം


Published: January 7, 2026 03:26 AM IST | Updated: January 7, 2026 03:26 AM IST


കൊ​​​ച്ചി: കേ​​​ര​​​ള​​​രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ കോ​​​ളി​​​ള​​​ക്ക​​​മു​​​ണ്ടാ​​​ക്കി​​​യ പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​​ൽ​​​പ്പാ​​​ലം നി​​​ർ​​​മാ​​​ണ​​​ത്തി​​​ലെ അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​​ണ് വി.​​​കെ. ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ് എ​​​ന്ന നേ​​​താ​​​വി​​​ന്‍റെ പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ന വ​​​ഴി​​​ക​​​ളി​​​ൽ ക​​​ല്ലു​​​ക​​​ടി​​​യാ​​​യ​​​ത്. ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ അ​​​സ്ത​​​മ​​​ന​​​ത്തി​​​ന്‍റെ തു​​​ട​​​ക്കം​​​കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു ഈ ​​​അ​​​ഴി​​​മ​​​തി​​​ക്കേ​​​സ്.

2014ൽ ​​​യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്താ​​​ണ് പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​ലം നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്. 42 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു നി​​​ർ​​​മാ​​​ണ​​​ച്ചെ​​​ല​​​വ്. 2014 സെ​​​പ്റ്റം​​​ബ​​​റി​​​ൽ നി​​​ർ​​​മാ​​​ണം തു​​​ട​​​ങ്ങി. 2016 ഒ​​​ക്‌ടോ​​​ബ​​​റി​​​ൽ ഗ​​​താ​​​ഗ​​​ത​​​ത്തി​​​നു തു​​​റ​​​ന്ന പാ​​​ല​​​ത്തി​​​ന്‍റെ നി​​​ർ​​​മാ​​​ണ​​​ത്തി​​​ൽ അ​​​പാ​​​ക​​​ത​​​യു​​​ണ്ടെ​​​ന്ന് ആ​​​ദ്യം പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്ന​​​ത് 2017ൽ.

​​​അ​​​ന്നു പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ടു. 2018ൽ ​​​പാ​​​ല​​​ത്തി​​​ൽ പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും വി​​​ള്ള​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഗ​​​താ​​​ഗ​​​ത നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. 2019ൽ ​​​മ​​​ദ്രാ​​​സ് ഐ​​​ഐ​​​ടി പാ​​​ല​​​ത്തി​​​ന്‍റെ ബ​​​ല​​​ക്ഷ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ച് പ​​​ഠ​​​നം ന​​​ട​​​ത്തി. ഗു​​​രു​​​ത​​​ര​​​മാ​​​യ വീ​​​ഴ്ച​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​തോ​​​ടെ പാ​​​ലം അ​​​ട​​​ച്ചു.

സ​​​ർ​​​ക്കാ​​​ർ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചു. പാ​​​ല​​​ത്തി​​​ന്‍റെ നി​​​ർ​​​മാ​​​ണ ക​​​രാ​​​റു​​​കാ​​​ർ​​​ക്ക് ച​​​ട്ടം ലം​​​ഘി​​​ച്ചു വാ​​​യ്പ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്തി​​​യെ​​​ന്ന​​​താ​​​യി​​​രു​​​ന്നു ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞി​​​നെ​​​തി​​​രേ ഉ​​​യ​​​ർ​​​ന്ന ആ​​​രോ​​​പ​​​ണം. കു​​​റ​​​ഞ്ഞ പ​​​ലി​​​ശ​​​യ്ക്കു വാ​​​യ്പ ന​​​ൽ​​​കി​​​യ​​​തി​​​ലൂ​​​ടെ സ​​​ർ​​​ക്കാ​​​രി​​​ന് ന​​​ഷ്‌​​​ട​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ന്ന് വി​​​ജി​​​ല​​​ൻ​​​സ് ക​​​ണ്ടെ​​​ത്തി.

കേ​​​സി​​​ൽ പി​​​ഡ​​​ബ്ല്യുഡി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന ടി.​​​ഒ.​​​ സൂ​​​ര​​​ജി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞി​​​നെ കേ​​​സി​​​ൽ പ്ര​​​തി​​​ചേ​​​ർ​​​ത്തു. 2020 ന​​​വം​​​ബ​​​ർ 18ന് ​​​അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ നെ​​​ട്ടൂ​​​രി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യാ​​​ണ് വി​​​ജി​​​ല​​​ൻ​​​സ് സം​​​ഘം അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ബ​​​ല​​​ക്ഷ​​​യം സം​​​ഭ​​​വി​​​ച്ച പാ​​​ലം ഡി​​​എം​​​ആ​​​ർ​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​വീ​​​ക​​​രി​​​ച്ച് ഗ​​​താ​​​ഗ​​​ത​​​യോ​​​ഗ്യ​​​മാ​​​ക്കി. പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​​ൽ​​​പ്പാ​​​ലം അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ ക​​​രാ​​​ർ ക​​​മ്പ​​​നി​​​യാ​​​യ ആ​​​ർ​​​ഡി‌​​​എ​​​സ് പ്രോ​​​ജ​​​ക്ടി​​​ന് സ​​​ർ​​​ക്കാ​​​ർ വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. കേ​​​സി​​​ൽ ഇ​​​തു​​​വ​​​രെ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന​​​തും ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്.

Tags : Political career Palarivattom bridge vk ibrahim kunju

Recent News

Up