x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ഇ​ഒ ത​ല​ത്തി​ലെ തീ​രു​മാ​നം ബി​എ​ൽ​ഒ ത​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന് രാഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ൾ


Published: January 4, 2026 02:44 AM IST | Updated: January 4, 2026 02:44 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​സ​​​​റു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ സം​​​​സ്ഥാ​​​​ന നേ​​​​താ​​​​ക്ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്ത് എ​​​​ടു​​​​ക്കു​​​​ന്ന തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ താ​​​​ഴേ​​​​ത്ത​​​​ട്ടി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നു വ്യാ​​​​പ​​​​ക പ​​​​രാ​​​​തി​​​​യു​​​​മാ​​​​യി രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ.

വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഫോം ​​​​ആ​​​​റ് ബൂ​​​​ത്ത് ലെ​​​​വ​​​​ൽ ഏ​​​​ജ​​​​ന്‍റു​​​​മാ​​​​ർ​​​​ക്ക് ദി​​​​വ​​​​സം 10 എ​​​​ണ്ണം വീ​​​​തം ന​​​​ൽ​​​​കു​​​​മെ​​​​ന്ന സി​​​​ഇ​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശം താ​​​​ഴേ​​​​ത്ത​​​​ട്ടി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നി​​​​ല്ല. ഇ​​​​തി​​​​നാ​​​​ൽ ജ​​​​ന​​​​ങ്ങ​​​​ൾ 100 രൂ​​​​പ വീ​​​​തം ന​​​​ൽ​​​​കി ഓ​​​​ണ്‍​ലൈ​​​​നാ​​​​യി വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ടെ​​​ന്ന് ​മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീസ​​​​ർ വി​​​​ളി​​​​ച്ച രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ യോ​​​​ഗ​​​​ത്തി​​​​ൽ വി​​​​മ​​​​ർ​​​​ശ​​​​ന​​​​മു​​​​യ​​​​ർ​​​​ന്നു.

ഫോം 6 ​​​​വ​​​​ഴി ഓ​​​​ണ്‍​ലൈ​​​​നാ​​​​യി പേ​​​​രു ചേ​​​​ർ​​​​ക്കു​​​​ന്പോ​​​​ൾ ആ​​​​ധാ​​​​ർ ന​​​​ന്പ​​​​ർ ചോ​​​​ദി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​ന്നും ​ഇ​​​​തു ചെ​​​​യ്യാ​​​​ത്ത​​​​വ​​​​ർ​​​​ക്ക് ഇ ​​​​സൈ​​​​ൻ ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യാ​​​​തെ ഫോം ​​​​പൂ​​​​രി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ടെ​​​ന്നു കോ​​​​ണ്‍​ഗ്ര​​​​സി​​​​ലെ എം.​​​​കെ. റ​​​​ഹ്മാ​​​​ൻ ആ​​​​ശ​​​​ങ്ക അ​​​​റി​​​​യി​​​​ച്ചു.

പ്ര​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും ഇ​​​​തു​​​​വ​​​​രെ കാ​​​​ര്യ​​​​മാ​​​​യ ശ്ര​​​​മ​​​​മു​​​​ണ്ടാ​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് മു​​​​സ്‌ലിം ​​​​ലീ​​​​ഗ് പ്ര​​​​തി​​​​നി​​​​ധി മു​​​​ഹ​​​​മ്മ​​​​ദ് ഷാ ​​​​ആ​​​​രോ​​​​പ​​​​ണം ഉ​​​​ന്ന​​​​യി​​​​ച്ചു. വി​​​​ദേ​​​​ശ​​​​ത്തു ജ​​​​നി​​​​ച്ച ഇ​​​​ന്ത്യ​​​​ക്കാ​​​​ർ​​​​ക്ക് ഫോം 6​​​​എ അ​​​​നു​​​​സ​​​​രി​​​​ച്ച് ഓ​​​​ണ്‍​ലൈ​​​​നി​​​​ൽ അ​​​​പ്‌ലോ​​​​ഡ് ചെ​​​​യ്യു​​​​ന്പോ​​​​ൾ ജ​​​​ന​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സാ​​​​ങ്കേ​​​​തി​​​​ക കു​​​​രു​​​​ക്കി​​​​ൽ പെ​​​​ട്ട് പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​നാ​​​​കാ​​​​ത്ത സ്ഥി​​​​തി​​​​യാ​​​​ണ്.

ഇ​​​​തി​​​​ൽ വൈ​​​​കാ​​​​തെ കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ പ​​​​രി​​​​ഹാ​​​​ര​​​​മു​​​​ണ്ടാ​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷ​​​​യെ​​​​ന്ന് സി​​​​ഇ​​​​ഒ ഡോ. ​​​​ര​​​​ത്ത​​​​ൻ കേ​​​​ൽ​​​​ക്ക​​​​ർ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി. സം​​​​സ്ഥാ​​​​ന ത​​​​ല​​​​ത്തി​​​​ൽ ന​​​​ൽ​​​​കു​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ഹി​​​​യ​​​​റിം​​​​ഗി​​​​ൽ ഇ​​​​ആ​​​​ർ​​​​ഒ​​​​മാ​​​​രും ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​രും ന​​​​ട​​​​പ്പാ​​​​ക്കി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ്ര​​​​ക്ഷോ​​​​ഭം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കേ​​​​ണ്ടി വ​​​​രു​​​​മെ​​​​ന്നും മു​​​​ഹ​​​​മ്മ​​​​ദ് ഷാ ​​​​പ​​​​റ​​​​ഞ്ഞു.

രേ​​​​ഖ​​​​ക​​​​ൾ ഹാ​​​​ജാ​​​​രാ​​​​ക്കു​​​​ന്ന​​​​വ​​​​രെ വീ​​​​ണ്ടും ഹി​​​​യ​​​​റിം​​​​ഗി​​​​ന് വി​​​​ളി​​​​ക്കാ​​​​നു​​​​ള്ള ഇ​​​​ആ​​​​ർ​​​​ഒ​​​​മാ​​​​രു​​​​ടെ തീ​​​​രു​​​​മാ​​​​നം പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ക്ക​​​​ണ​​​​മെ​​​​ന്നും മു​​​​ക​​​​ൾത്ത​​​​ട്ടി​​​​ലെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ താ​​​​ഴേ​​​​ത്ത​​​​ട്ടി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്നി​​​​ല്ലെ​​​​ന്നും സി​​​​പി​​​​എ​​​​മ്മി​​​​ലെ ഡി.​​​​കെ. മു​​​​ര​​​​ളി എം​​​​എ​​​​ൽ​​​​എ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

പു​​​​തു​​​​താ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ച്ച 5003 ബൂ​​​​ത്തു​​​​ക​​​​ളി​​​​ലെ ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​ർ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും ഇ​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും സി​​​​പി​​​​എ​​​​മ്മി​​​​ലെ സി. ​​​​ലെ​​​​നി​​​​ൻ ആ​​​​വ​​​​ശ്യമുന്ന​​​​യി​​​​ച്ചു. ബി​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ​​​​ക്ക് പ്ര​​​​തി​​​​ദി​​​​നം 10 ഫോ​​​​മു​​​​ക​​​​ൾ വീ​​​​തം ന​​​​ൽ​​​​കാ​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശം ന​​​​ട​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ബി​​​​ജെ​​​​പി പ്ര​​​​തി​​​​നി​​​​ധി ജെ.​​​​ആ​​​​ർ. പ​​​​ത്മ​​​​കു​​​​മാ​​​​റും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Tags : BLO Political parties implemented Election commission

Recent News

Up