x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ളിം​ഗ് ഓ​ഫീ​സ​ർ കു​ഴ​ഞ്ഞു​വീ​ണു; ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു


Published: December 9, 2025 09:45 AM IST | Updated: December 9, 2025 10:58 AM IST

പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ പോ​ളിം​ഗ് ഓ​ഫീ​സ​ർ കു​ഴ​ഞ്ഞു​വീ​ണു. പ​ത്ത​നം​തി​ട്ട സീ​ത​ത്തോ​ട് വാ​ലു​പാ​റ ബൂ​ത്തി​ലെ ര​ണ്ടാം പോ​ളിം​ഗ് ഓ​ഫീ​സ​ർ പി.​എ​സ്.​സ​രി​നാ​ണ് കു​ഴ​ഞ്ഞു വീ​ണ​ത്. സ​രി​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​തേ സ​മ​യം വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച് ര​ണ്ട​ര​മ​ണി​ക്കൂ​ർ പി​ന്നി‌​ടു​മ്പോ​ൾ സം​സ്ഥാ​ന​ത്ത് മി​ക​ച്ച പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് എ​റ​ണാ​കു​ള​ത്താ​ണ് (7.88%) രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം 6.74%, കൊ​ല്ലം 7.3%, പ​ത്ത​നം​തി​ട്ട 7.2%, ആ​ല​പ്പു​ഴ 7.78%, കോ​ട്ട​യം 7.51%, ഇ​ടു​ക്കി​യി​ൽ (6.84%) എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ലാ അ​ടി​സ്ഥ​ഥാ​ന​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​നം.

സ്ഥാ​നാ​ർ​ഥി​ക​ൾ അ​ന്ത​രി​ച്ച​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ വി​ഴി​ഞ്ഞം വാ​ർ​ഡി​ലെ​യും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പാ​മ്പാ​ക്കു​ട പ​ഞ്ചാ​യ​ത്തി​ലെ ഓ​ണ​ക്കൂ​ർ വാ​ർ​ഡി​ലെ​യും വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​ച്ചു.

 

 

Tags : local body election Polling officer collapsed Pathanamthitta

Recent News

Up