x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ൽ ന​ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; പോ​ര്‍​ട്ട​ര്‍ അ​റ​സ്റ്റി​ല്‍


Published: November 2, 2025 06:49 AM IST | Updated: November 2, 2025 06:49 AM IST

തി​രു​വ​ന​ന്ത​പു​രം: ന​ടി​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പോ​ര്‍​ട്ട​ര്‍ അ​റ​സ്റ്റി​ല്‍. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച കൊ​ച്ചു​വേ​ളി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ ന​ടി​ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ റെ​യി​ല്‍​വേ പോ​ര്‍​ട്ട​റാ​യ അ​രു​ണി​നെ പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

ഷൂ​ട്ടിം​ഗ് സം​ബ​ന്ധ​മാ​യ യാ​ത്ര​യ്ക്കാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​യ ന​ടി​യോ​ട് അ​പ്പു​റ​ത്തെ പ്ലാ​റ്റ്ഫോ​മി​ലേ​ക്കു ക​ട​ക്കാ​ന്‍ സ​ഹാ​യി​ക്കാ​മെ​ന്ന് ഇ​യാ​ള്‍ പ​റ​ഞ്ഞു. റെ​യി​ല്‍​വേ ലൈ​ന്‍ മു​റി​ച്ചു​ക​ട​ക്കേ​ണ്ടെ​ന്നും നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന ട്രെ​യി​നി​ന്‍റെ എ​സി കോ​ച്ച് വ​ഴി അ​പ്പു​റ​ത്തെ​ത്തി​ക്കാ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചു.

തു​ട​ര്‍​ന്ന് ട്രെ​യി​ന്‍ ക​യ​റി അ​പ്പു​റ​ത്തെ​ത്തി പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് വ​ലി​ഞ്ഞു​ക​യ​റാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ ദേ​ഹ​ത്ത് ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ഇ​യാ​ളെ ന്യാ​യീ​ക​രി​ച്ച് സം​സാ​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ന​ടി പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ജോ​ലി​യി​ല്‍​നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

Tags : Porter arrested sexually assaulting actress railway station

Recent News

Up