കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ മാർച്ച് എട്ടിനും ഒന്‍പതിനും കുട്ടിക്കാനം മരിയൻ കോളജിൽ സംഘടിപ്പിക്കുന്ന വിമൻ എംപവർമെന്റ് കോൺഗ്രസിൽ അവതരിപ്പിക്കുന്നതിനായി അക്കാദമിക് വിദഗ്ധർ, ഗവേഷണവിദ്യാർഥികൾ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾ, കുടുംബശ്രീ പ്രഫഷണൽസ്, കുടുംബശ്രീയുമായി ബന്ധപ്പെട്ടു വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ എന്നിവരിൽനിന്നും പ്രബന്ധങ്ങൾ ക്ഷണിച്ചു.
ജെൻഡർ ആൻഡ് ഡെവലപ്മെന്റ് പോളിസി, പ്രാക്ടീസ് ആൻഡ് കമ്യൂണിറ്റി ട്രാൻസ്ഫോർമേഷൻ എന്നീ വിഷയങ്ങളിൽ തയാറാക്കിയ പ്രബന്ധങ്ങളാണ് അയയ്ക്കേണ്ടത്. ഒന്‍പതിനായിരിക്കും പ്രബന്ധാവതരണം.
പ്രബന്ധങ്ങൾ internationalseminarkshree @gmail.com എന്ന ഇ-മെയിൽ വിലാസത്തിലാണ് അയയ്ക്കേണ്ടത്. അവസാന തീയതി ഈമാസം 26. ഫോൺ: 9496913270.
Tags : Prabanthangal invited