x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ർ​ഭി​ണി​യെ കൊ​ല​പ്പെ​ടു​ത്തി കാ​യ​ലി​ൽ ത​ള്ളി​യ കേ​സ്; ര​ണ്ടാം പ്ര​തി​യു​ടെ ശി​ക്ഷ വി​ധി ഇ​ന്ന്


Published: November 29, 2025 07:24 AM IST | Updated: November 29, 2025 10:16 AM IST

ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയ കേസിലെ രണ്ടാം പ്രതിയുടെ ശിക്ഷ വിധി ഇന്ന്. ഒഡീഷ ജയിലിലുള്ള പ്രതി രജനിയെ ഇന്ന് ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കും. കേസിലെ ഒന്നാം പ്രതി പ്രബീഷിനു കോടതി തിങ്കളാഴ്ച വധശിക്ഷ വിധിച്ചിരുന്നു. രണ്ടാം പ്രതിയായ രജനി കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തിയിരുന്നെങ്കിലും ഇവർ മയക്കുമരുന്നു കേസിൽ ഒഡീഷയിൽ ജയിലായതിനാൽ ശിക്ഷ വിധിച്ചില്ല.

ഒന്നാം പ്രതിക്കു ചുമത്തിയിട്ടുള്ള എല്ലാ വകുപ്പുകളും രണ്ടാം പ്രതിക്കും ചുമത്തിയിട്ടുണ്ട്. ജാമ്യത്തിലായിരുന്ന പ്രതി വിചാരണ ഘട്ടത്തിൽ കഞ്ചാവുമായി ഒഡീഷയിൽ പിടിയിലാകുകയായിരുന്നു. തുടർന്ന് ഓൺലൈൻ വഴി വിചാരണ പൂർത്തിയാക്കി. രജനിക്കും വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം.

Tags : kerala police crime news murder case alappuzha

Recent News

Up