x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രഫ. ജെ. ഫിലിപ്പിന് ഷെവലിയര്‍ പദവി


Published: January 4, 2026 03:46 AM IST | Updated: January 4, 2026 03:46 AM IST

ച​​​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി: മാ​​​​​​നേ​​​​​​ജ്​​​​​​മെ​​​​​​ന്‍റ് വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​രം​​​​​​ഗ​​​​​​ത്തെ ശ്രേ​​​​​​ഷ്ഠ വ്യ​​​​​​ക്തി​​​​​​ത്വ​​​​​​മാ​​​​​​യ പ്ര​​ഫ. ജെ. ​​​​​​ഫി​​​​​​ലി​​​​​​പ്പി​​​​​​നെ ലെ​​​​​​യോ പ​​​​​​തി​​​​​​നാ​​​​​​ലാ​​​​​​മ​​​​​​ന്‍ മാ​​​​​​ര്‍പാ​​​​​​പ്പ ഷെ​​​​​​വ​​​​​​ലി​​​​​​യ​​​​​​ര്‍ പ​​​​​​ദ​​​​​​വി ന​​​​​​ല്‍കി ആ​​​​​​ദ​​​​​​രി​​​​​​ച്ചു.

ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യി​​​​​​ലെ പു​​​​​​ളി​​​​​​ങ്കു​​​​​​ന്ന് ഫൊ​​​​​​റോ​​​​​​നാ പു​​​​​​ന്ന​​​​​​ക്കു​​​​​​ന്ന​​​​​​ത്തു​​​​​​ശേ​​​​​​രി ഇ​​​​​​ട​​​​​​വ​​​​​​കാം​​​​ഗ​​​​മാ​​​​ണ്. ബാം​​​​​​ഗളൂ​​​​​​ര്‍ ഇ​​​​​​ന്ത്യ​​​​​​ന്‍ ഇ​​​​​​ന്‍സ്റ്റി​​​​​​റ്റ്യൂ​​​​​​ട്ട് ഓ​​​​​​ഫ് മാ​​​​​​നേ​​​​​​ജ്​​​​​​മെ​​​​​​ന്‍റി​​​​ന്‍റെ മു​​​​​​ന്‍ ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ര്‍, ഇ​​​​​​ന്ത്യ​​​​​​ന്‍ മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ് അ​​​​​​സോ​​​​​​സി​​​​​​യേ​​​​​​ഷ​​​​​​ന്‍ ദേ​​​​​​ശീ​​​​​​യ സ്ഥാ​​​​​​പ​​​​​​ക പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് തു​​​​​​ട​​​​​​ങ്ങി​​​​​​യ പ​​​​ദ​​​​വി​​​​ക​​​​ളി​​​​ൽ ശ്ര​​​​​​ദ്ധ​​​​​​ നേ​​​​​​ടി​​​​​​യ വ്യക്തി​​​​​​യാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹം.

സേ​​​​വ്യ​​​​ര്‍ ഇ​​​​ന്‍സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് ആ​​​​ന്‍ഡ് എ​​​​ന്‍റ‍ർപ്ര​​​​ണ​​​​ര്‍ഷി​​​​പ്പ് (സൈം) ​​​ബം​​​​​​ഗളൂര്‍, കൊ​​​​​​ച്ചി, ചെ​​​​​​ന്നൈ എ​​​​​​ന്നി​​​​​​വ​​​​​​യു​​​​​​ടെ സ്ഥാ​​​​​​പ​​​​​​ക​​​​​​നാ​​​​​​ണ്. ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​മാ​​​​​​യി സ​​​​​​ഹ​​​​​​ക​​​​​​രി​​​​​​ച്ച് ഏ​​​​​​റ്റു​​​​​​മാ​​​​​​നൂ​​​​​​ര്‍ പ​​​​​​ള്ളി​​​​​​ക്കു​​​​​​ന്നി​​​​​​ല്‍ സൈം ​​​ഇ​​​​​​ന്‍റര്‍നാ​​​​​​ഷ​​​​​​ണ​​​​​​ല്‍ സ്‌​​​​​​കൂ​​​​​​ളും ആ​​​​​​രം​​​​​​ഭി​​​​​​ച്ചു.

ക്രൈ​​​​​​സ്ത​​​​​​വ വി​​​​​​ശ്വാ​​​​​​സ​​​​​​ത്തി​​​​​​ലും മൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ളി​​​​​​ലും അ​​​​​​ടി​​​​​​യു​​​​​​റ​​​​​​ച്ച സ​​​​​​മ​​​​​​ഗ്ര​​​​​​മാ​​​​​​യ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​ദ​​​​​​ര്‍ശ​​​​​​നം രൂ​​​​​​പ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​ന് സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളെ സ​​​​​​ഹാ​​​​​​യി​​​​​​ക്കു​​​​​​ക​​​​​​യും ത​​​​​​ല​​​​​​മു​​​​​​റ​​​​​​ക​​​​​​ള്‍ക്കു മാ​​​​​​ര്‍ഗ​​​​​​ദ​​​​​​ര്‍ശ​​​​​​നം ന​​​​​​ല്‍കു​​​​​​ക​​​​​​യും ചെ​​​​​​യ്ത വ്യ​​​​​​ക്തി​​​​​​യാ​​​​​​ണ് ഷെ​​​​​​വ​​​​​​ലി​​​​​​യ​​​​​​ര്‍ ജെ. ​​​​​​ഫി​​​​​​ലി​​​​​​പ്പ്.

മാ​​​​​​നേ​​​​​​ജ്​​​​​​മെ​​​​​​ന്‍റ് വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​രം​​​​​​ഗ​​​​​​ത്തു ന​​​​​​ല്‍കി​​​​​​യ നി​​​​​​സ്തു​​​​​​ല സം​​​​​​ഭാ​​​​​​വ​​​​​​ന​​​​​​ക​​​​​​ള്‍ പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ച്ച് നി​​​​​​ര​​​​​​വ​​​​​​ധി അ​​​​​​വാ​​​​​​ര്‍ഡു​​​​​​ക​​​​​​ള്‍ നേ​​​​​​ടി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ പ​​​​​​ര​​​​​​മോ​​​​​​ന്ന​​​​​​ത ബ​​​​​​ഹു​​​​​​മ​​​​​​തി​​​​​​യാ​​​​​​യ അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത എ​​​​​​ക്‌​​​​​​സ​​​​​​ല​​​​​​ന്‍സ് അ​​​​​​വാ​​​​​​ര്‍ഡി​​​​​​ന് 2019ല്‍ ​​​​​​അ​​​​​​ര്‍ഹ​​​​​​നാ​​​​​​യി. ഷെ​​​​​​വ​​​​​​ലി​​​​​​യ​​​​​​ര്‍ പ​​​​​​ദ​​​​​​വി ല​​​​​​ഭി​​​​​​ച്ച പ്ര​​ഫ. ജെ. ​​​​​​ഫി​​​​​​ലി​​​​​​പ്പി​​​​​​ന് അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ അ​​​​​​ഭി​​​​​​ന​​​​​​ന്ദ​​​​​​ന​​​​​​ങ്ങ​​​​​​ളും ആ​​​​​​ശം​​​​​​സ​​​​​​ക​​​​​​ളും അ​​​​​​റി​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​യി ആ​​​​​​ര്‍ച്ച്ബി​​​​​​ഷ​​​​​​പ് മാ​​​​​​ര്‍ തോ​​​​​​മ​​​​​​സ് ത​​​​​​റ​​​​​​യി​​​​​​ല്‍ അ​​​​​​റി​​​​​​യി​​​​​​ച്ചു.

Tags : Prof. J. Philip Chevalier awarded Leo XIV

Recent News

Up