x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലേ​ബ​ർ കോ​ഡു​ക​ൾ​ക്ക് എതിരേ​യു​ള്ള പ്ര​തി​ഷേ​ധം തു​ട​ര​ണം: എ​ൻ.കെ. ​പ്രേ​മ​ച​ന്ദ്ര​ൻ


Published: January 11, 2026 01:42 AM IST | Updated: January 11, 2026 01:42 AM IST

കൊ​​​ല്ലം: കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ പോ​​​കു​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ, തൊ​​​ഴി​​​ലാ​​​ളി​​​വി​​​രു​​​ദ്ധ ലേ​​​ബ​​​ർ കോ​​​ഡു​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യും അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യ സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​ര​​​ണ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യും രാ​​​ജ്യ​​​ത്താ​​​ക​​​മാ​​​നം ക​​​ർ​​​ഷ​​​ക​​​സ​​​മ​​​ര​​​മാ​​​തൃ​​​ക​​​യി​​​ൽ വ​​​ന്പി​​​ച്ച തൊ​​​ഴി​​​ലാ​​​ളി​​​പ്ര​​​ക്ഷോ​​​ഭം ഉ​​​യ​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് എ​​​ൻ.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ എം​​​പി ആ​​​ഹ്വാ​​​നം ചെ​​​യ്തു.

നാ​​​ഷ​​​ണ​​​ൽ കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ബാ​​​ങ്ക് എം​​​പ്ലോ​​​യീ​​​സ് കേ​​​ര​​​ള​​​ഘ​​​ട​​​ക​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എ​​​ൻ. അ​​​ൻ​​​സി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഗി​​​രീ​​​ശ​​​ൻ വാ​​​കേ​​​രി​​​യെ​​​യും പ്ര​​​സി​​​ഡ​​​ന്‍റാ​​​യി കെ.​​​എ​​​ൻ. അ​​​ൻ​​​സി​​​ലി​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

Tags : N.K. Premachandran labor codes Protest continue

Recent News

Up