തിരുവനന്തപുരം: ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പ്രതികരണവുമായി സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദ്. ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം. തനിക്കെതിരെ മുൻപൊരിക്കലും പരാതി ഉണ്ടായിട്ടില്ല. പരാതിക്കാരിയോട് മാപ്പ് പറയാൻ തയാറാണ്. താൻ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉള്ള ആളാണ്. കേസിനെ നിയമപരമായി നേരിടുമെന്നും പി.ടി.കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി.
തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് നടന്ന ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ തന്നോട് അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ചലച്ചിത്ര പ്രവര്‍ത്തകയും ജൂറി അംഗമാണ് പരാതിക്കാരി.
കഴിഞ്ഞ മാസം നടന്ന സംഭവത്തിൽ മുഖ്യമന്ത്രിക്കാണ് ആദ്യം പരാതി കൈമാറിയത്. തുടർന്ന് മുഖ്യമന്ത്രി പോലീസിന് പരാതി കൈമാറി. പോലീസ് ചലച്ചിത്ര പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
Tags : sexual harassment police case p.t. kunju muhammed