കോട്ടയം: മന്ത്രി കെ.എൻ. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് ജനക്ഷേമത്തിന് ഊന്നല്‍ നല്കുന്ന മാതൃകാപരമായ ബജറ്റാണെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപി.
പ്ലസ് ടു വരെയുണ്ടായിരുന്ന സൗജന്യ വിദ്യാഭ്യാസം ഡിഗ്രി ക്ലാസുകള്‍ വരെ ഉയര്‍ത്തിയത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന സുവര്‍ണ ഏടാണ്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയായ ക്ഷേമ പ്രവര്‍ത്തനങ്ങളും വികസന കുതിപ്പും തുടരുമെന്ന പ്രഖ്യാപനം കൂടിയാണ് സംസ്ഥാന ബജറ്റെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.
Tags : Jose K. Mani Public Welfare Kerala Budget