x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ന്ന​പ്ര ഐ​എം​എ​സ് ധ്യാ​ന​ഭ​വ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​പ്ര​ശാ​ന്ത് അ​ന്ത​രി​ച്ചു

ആലപ്പുഴ ബ്യൂറോ
Published: December 20, 2025 02:12 PM IST | Updated: December 20, 2025 08:29 PM IST

ആ​ല​പ്പു​ഴ: പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​നും പു​ന്ന​പ്ര ഐ​എം​എ​സ് ധ്യാ​ന​ഭ​വ​ന്‍ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​പ്ര​ശാ​ന്ത് ഐ​എം​എ​സ് (70) അ​ന്ത​രി​ച്ചു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം 23ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് ഐ​എം​എ​സ് ധ്യാ​ന​ഭ​വ​നി​ൽ ന​ട​ക്കും.

ധ്യാ​ന​ഭ​വ​നൊ​പ്പം പു​ന്ന​പ്ര​യി​ല്‍ 1988, 1999 ക​ളി​ല്‍ സ്ഥാ​പി​ച്ച മ​രി​യ​ധാം, മ​രി​യ​ഭ​വ​ന്‍, മ​രി​യാ​ല​യം പ​ള്ളി​ത്തോ​ട്ടി​ലെ മ​രി​യ സ​ദ​ന്‍ എ​ന്നീ നാ​ല് അ​നാ​ഥാ​ല​യ​ങ്ങ​ളും മാ​ന​സി​ക പ​രി​മി​തി​യു​ള്ള​വ​ര്‍​ക്കാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​ങ്ങി. 400 ഓ​ളം മാ​ന​സി​ക പ​രി​മി​തി​യു​ള്ള​വ​രെ ഇ​വി​ടെ സം​ര​ക്ഷി​ക്കു​ന്നു.

പ​ള്ളി​ത്തോ​ട് അ​റു​കു​ല​ശേ​രി വീ​ട്ടി​ല്‍ ഉ​മ്മ​ച്ച​ന്‍റെ​യും എ​ര്‍​ണ​മ്മ​യു​ടെ​യും മ​ക​നാ​യി 1955 ഏ​പ്രി​ല്‍ 11 ജ​നി​ച്ച ഫാ. ​പ്ര​ശാ​ന്ത്, 1981 ഡി​സം​ബ​ര്‍ 28ന് ​ആ​ല​പ്പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​മൈ​ക്കി​ള്‍ ആ​റാ​ട്ടു​കു​ള​ത്തി​ല്‍ നി​ന്നാ​ണ് തി​രു​പ്പ​ട്ടം സ്വീ​ക​രി​ച്ച​ത്. 1967-ല്‍ ​യു​പി സ്‌​കൂ​ള്‍ പ​ഠ​ന​ത്തി​നു ശേ​ഷം ഇ​ന്ത്യ​ന്‍ മി​ഷ​ണ​റി സൊ​സൈ​റ്റി​യി​ലെ വൈ​ദീ​ക വി​ദ്യാ​ര്‍​ഥി​യാ​യി.

1966-ല്‍ ​ആ​ല​പ്പു​ഴ​യി​ലെ പ​റ​വൂ​രി​ല്‍ ഭാ​ര​ത​റാ​ണി പ്രേ​ഷി​ത്ഭ​വ​ന്‍ എ​ന്ന പേ​രി​ലാ​ണ് ഇ​ന്ന​ത്തെ ഐ​എം​എ​സ് ധ്യാ​ന​ഭ​വ​ന്‍ തു​ട​ങ്ങു​ന്ന​ത്. ഇ​വി​ട​ത്തെ അ​പ്പോ​സ്‌​തോ​ലി​ക് സ്‌​കൂ​ളി​ലെ ര​ണ്ടാം ബാ​ച്ചു​കാ​ര​നാ​യി വൈ​ദി​ക പ​ഠ​ന​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ചു.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ലു​ള്ള ക്രൈ​സ്റ്റ് ന​ഗ​റി​ലെ മൈ​ന​ര്‍ സെ​മി​നാ​രി​യി​ലാ​യി​രു​ന്നു വൈ​ദി​ക പ​ഠ​ന​ത്തി​ന്‍റെ തു​ട​ക്കം. ഇ​വി​ടെ പോ​സ്റ്റു​ല​ന്‍​സി പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം നൊ​വി​ഷ്യേ​റ്റും, അ​ല​ഹ​ബാ​ദി​ല്‍ ഫി​ലോ​സ​ഫി പ​ഠ​ന​വും പൂ​ര്‍​ത്തി​യാ​ക്കി. 1974 ല്‍ ​അ​ല​ഹ​ബാ​ദ് റീ​ജ​ണ​ല്‍ സെ​മി​നാ​രി​യി​ലാ​യി​രു​ന്നു വ്ര​ത​വാ​ഗ്ദാ​നം.

1975 മു​ത​ല്‍ 76 വ​രെ വാ​രാ​ണ​സി​യി​ലെ ക്രൈ​സ്റ്റ് ന​ഗ​റി​ല്‍ ഫി​ലോ​സ​ഫി​യും 1977 മു​ത​ല്‍ ഹ​രി​യാ​ന​യി​ലെ ക​ര്‍​ണ്ണാ​ക്കി​ലും മ​ണി​പ്പൂ​രി​ലെ താ​ന്‍​ലോ​ണി​ലും റി​ജ​ന്‍​സി​യും പൂ​ര്‍​ത്തി​യാ​ക്കി. 1978 മു​ത​ല്‍ ബി​ഹാ​ര്‍ റാ​ഞ്ചി​യി​ലെ സെ​ന്‍റ് ആ​ല്‍​ബ​ര്‍​ട്‌​സ് കോ​ള​ജി​ല്‍ ദൈ​വ​ശാ​സ്ത്രം പ​ഠി​ച്ചു. 1982 ല്‍ ​മ​ണി​പ്പൂ​രി​ലെ പ​ള്ളി​യി​ലാ​യി​രു​ന്നു ആ​ദ്യ നി​യ​മ​നം.

1982 മു​ത​ല്‍ 89 വ​രെ ആ​ദി​വാ​സി​ക​ളു​ടെ ഇ​ട​യി​ലെ പ്രേ​ഷി​ത പ്ര​വ​ര്‍​ത്ത​ന​ത്തി​നു ശേ​ഷ​മാ​ണ് ആ​ല​പ്പു​ഴ ഐ​എം​എ​സ് ധ്യാ​ന​ഭ​വ​ന്‍റെ സു​പ്പീ​രി​യ​റാ​യി സ്ഥാ​ന​മേ​ല്‍​ക്കു​ന്ന​ത്. പി​ന്നീ​ട് ഡ​യ​റ​ക്ട​റു​മാ​യി. പ്ലാ​സി​ഡ് എ​ന്ന പേ​രാ​ണ് വ്ര​ത​വാ​ഗ്ദാ​ന സ​മ​യ​ത്ത് ഫാ. ​പ്ര​ശാ​ന്ത് സ്വീ​ക​രി​ച്ച​ത്. ഇ​തി​ന്‍റെ മ​ല​യാ​ള അ​ര്‍​ഥ​മാ​യ "പ്ര​ശാ​ന്തം' എ​ന്ന​തി​ല്‍ നി​ന്നാ​ണ് ഫാ. ​പ്ര​ശാ​ന്ത് എ​ന്ന മ​ല​യാ​ളം പേ​ര് സ്വീ​ക​രി​ച്ച​ത്.

Tags : Punnapra IMS Fr. Prashanth IMS Alapuzha IMS Dhyana Bhavan passes away church

Recent News

Up