x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈബര്‍ അധിക്ഷേപ പരാതി: രാഹുൽ ഈശ്വറിന്‍റെ മുൻകൂര്‍ ജാമ്യം ഇന്ന് ഹൈക്കോടതിയിൽ


Published: January 6, 2026 08:47 AM IST | Updated: January 6, 2026 08:47 AM IST

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ സോഷ്യൽ മീഡിയ വഴി വീണ്ടും അപമാനിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

അതിജീവിതയെ അപമാനിച്ചെന്ന കേസിൽ റിമാൻഡിലായിരുന്ന രാഹുൽ ഈശ്വർ ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും യുവതിക്കെതിരെ വീഡിയോ പങ്കുവച്ചെന്നാണ് പുതിയ പരാതി. അതേസമയം, രാഹുൽ ഈശ്വറിനെതിരേ സംസ്ഥാന സർക്കാരിന്‍റെ നിലപാട് ഇന്ന് കോടതി തേടും.

എന്നാൽ, ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും വസ്തുതകൾ മാത്രമാണ് താൻ പറഞ്ഞതെന്നുമാണ് രാഹുൽ ഈശ്വറിന്‍റെ വാദം.

Tags : Cyber ​​abuse Rahul Easwar anticipatory bail High Court

Recent News

Up