തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ ഇരയുടെ പേരു വെളിപ്പെടുത്തിയ കേസില്‍ രാഹുല്‍ ഈശ്വറുമായി പോലീസ് തെളിവെടുപ്പു നടത്തി. ഇന്നു രാവിലെ രാഹുല്‍ ഈശ്വറിന്‍റെ പൗഡിക്കോണത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പു നടത്തിയത്.
സോഷ്യല്‍ മീഡിയയിലുടെ പ്രചരിപ്പിച്ച വീഡിയോ ചിത്രീകരി ച്ച ലാപ്‌ടോപ്പ് ഉള്‍പ്പെടെയുളള ഉപകരണങ്ങള്‍ കണ്ടെത്താനാണു തെളിവെടുപ്പു നടത്തിയത്. തെളിവെടുപ്പ് പുരോഗമിക്കുകയാണ്.
തിരുവനന്തപുരം സൈബര്‍ പോലീസാണ് രാഹുല്‍ ഈശ്വറിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
അതേസമയം രാഹുല്‍ മാങ്കുട്ടത്തിലിന് അനുകുലമായവീഡിയോ താന്‍ ഇനിയും ചെയ്യുമെന്ന് തെളിവെടുപ്പിനിടെ രാഹുല്‍ ഈശ്വര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Tags : Rahul Easwar home Rahul Mamkootathil