തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ പരാതിക്കാരിയുടെ ആരോപണങ്ങൾ നിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
അതിജീവിതയുമായി ബന്ധമുണ്ട്. എന്നാൽ, താൻ ഗർഭിണി ആക്കിയിട്ടില്ല. അതിജീവിതയ്ക്ക് ഗർഭഛിദ്രം നടത്തുന്നതിനായി ഗുളിക നൽകിയിട്ടില്ലെന്നും രാഹുൽ ഹർജിയിൽ പറയുന്നു. അതിജീവിതയുമായി ബന്ധമുള്ളതായി അപേക്ഷയിൽ പറയുന്നുണ്ട്. ശബരിമല സ്വർണപ്പാളി വിഷയത്തിലെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി വന്നതാണ് ഈ കേസ് എന്നും ഹർജിയിൽ പറയുന്നു.
സിപിഎം, ബിജെപി രാഷ്ട്രീയ ബന്ധത്തിന്റെ ഭാഗമായാണു പരാതി വന്നത്. തന്നെ ഭർത്താവ് ക്രൂരമായി ഉപദ്രവിക്കുന്നു എന്നു പറഞ്ഞ സംഭാഷണത്തിലൂടെയാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതെന്നും രാഹുൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Tags : Rahul mamkootathil sexual abuse against women sexual abuse police case MLA