തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിക്കുനേരെയുള്ള സൈബര്‍ ആക്രമണത്തിൽ പോലീസ് കേസെടുത്തു. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണത്തിനാണ് സൈബര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം പരാതിക്കാരിയായ യുവതിക്കെതിരെ നടക്കുന്ന സൈബർ ആക്രമണം പാർട്ടിയുടെ അറിവോടെയല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനെ ഒളിവിൽ കഴിയാൻ താൻ സഹായിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇരയ്ക്കെതിരായ സൈബര്‍ ആക്രമണവുമായി കോണ്‍ഗ്രസിന് ബന്ധമില്ലെന്നും അതിൽ പാര്‍ട്ടിക്കാരുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കിയിരുന്നു.
Tags : rahul mamkootathil case cyber attack cyber police