x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പി​ടി​യി​ലാ​യെ​ന്ന് സൂ​ച​ന; ഹൊ​സ്ദു​ർ​ഗ് കോ​ട​തി​യി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹം


Published: December 4, 2025 06:55 PM IST | Updated: December 4, 2025 07:14 PM IST

കാ​സ​ർ​ഗോ​ഡ്: യു​വ​തി​യെ പീ​ഡി​പ്പി​ച്ച​കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ പി​ടി​യി​ലാ​യെ​ന്ന് സൂ​ച​ന. ഹൊ​സ്ദു​ർ​ഗ് കോ​ട​തി​യി​ൽ രാ​ഹു​ലി​നെ ഹാ​ജ​രാ​ക്കു​മെ​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ കോ​ട​തി പ​രി​സ​ര​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഡി​വൈ​എ​സ്പി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രും സ്ഥ​ല​ത്ത് ക്യാ​മ്പു​ചെ​യ്യു​ക​യാ​ണ്. ക​ർ​ണാ​ട​ക​യി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന രാ​ഹു​ൽ സു​ള്ള്യ​യി​ലേ​ക്ക് എ​ത്തി​യെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ രാ​ഹു​ൽ പി​ടി​യി​ലാ​യോ എ​ന്ന കാ​ര്യ​ത്തി​ൽ പോ​ലീ​സ് വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല.

കോ​ട​തി​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​തി​നാ​യി ബി​ജെ​പി, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ര​ട​ക്കം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. കോ​ട​തി​യി​ലേ​ക്കു​ള്ള ഗേ​റ്റ് പോ​ലീ​സ് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. എ​സ്ഐ​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത രാ​ഹു​ലി​ന്‍റെ ഡ്രൈ​വ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. 

 

 

 

Tags : rahul mamkootathil police case hosdurg court kasaragod

Recent News

Up