തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ രക്ഷപ്പെടാൻ സാഹിച്ചെന്ന് ആരോപിച്ച് പേഴ്സണൽ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേർത്തു. ഫസൽ, ആൽവിൻ എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്.
രാഹുലിനെ രക്ഷപ്പെടാൻ ഇവർ സഹായിച്ചെന്നും ബംഗളൂരുവിൽ രാഹുലിനെ എത്തിച്ചത് ഇവരൊന്നിച്ചാണെന്നും പോലീസ് വ്യക്തമാക്കുന്നു. ഇവർ സഞ്ചരിച്ച അമേയ്സ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കേസിൽ പ്രതി ചേർത്തെങ്കിലും എസ്ഐടി ഇവരെ വിട്ടയച്ചു.
വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത ഇവരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് കാണിച്ച് ഡിജിപിക്ക് പരാതി ലഭിച്ചിരുന്നു. ഫസലിന്റെ സഹോദരിയാണ് ഡിജിപിക്ക് പരാതി നൽകിയത്.
Tags : rahul mamkootathil police case accused list personal staff driver