x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീറ്റ് നൽകരുതെന്ന പ്രസ്താവന: പി.ജെ. കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ


Published: January 2, 2026 02:55 PM IST | Updated: January 2, 2026 02:55 PM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന മുതിർന്ന കോൺ​ഗ്രസ് നേതാവ് പി.ജെ. കുര്യന്‍റെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് എംഎൽഎ.

എൻഎസ്എസ് ആസ്ഥാനത്ത് കുര്യനെ നേരിട്ടു കണ്ടാണ് രാഹുൽ തന്‍റെ അതൃപ്തി അറിയിച്ചത്. ഇരുവരും സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

താൻ ഉൾപ്പടെ മുതിർന്ന നേതാക്കൾ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് മാറിനില്ക്കണമെന്നാണ് രാവിലെ പി.ജെ. കുര്യൻ മാധ്യമങ്ങളോടു പറഞ്ഞത്. മുഖ്യമന്ത്രി മോഹമുള്ള ഒരു ഡസൻ ആളുകൾ കോൺഗ്രസിലുണ്ട്. ഇത്തവണ എംപിമാരെ മത്സരിപ്പിക്കാൻ സാധ്യത കുറവായിരിക്കും. യുവാക്കള്‍ക്ക് അവസരം നല്‍കണം. എന്നാല്‍, ലൈം​ഗിക പീഡനക്കേസുകളിൽ ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിന് ഇനി സീറ്റ് നൽകരുതെന്നും പി.ജെ. കുര്യൻ കൂട്ടിച്ചേർത്തു.

Tags : Rahul Mamkootathil P.J. Kurian

Recent News

Up