x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ പ​രാ​തി; യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ക്കു​ന്നു


Published: November 27, 2025 09:29 PM IST | Updated: November 27, 2025 09:35 PM IST

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ടെ മൊ​ഴി അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തു​ന്നു. ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ​വ​ച്ച് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി​യാ​ണ് മൊ​ഴി​യെ​ടു​ക്കു​ന്ന​ത്.

യു​വ​തി വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി പ്ര​ത്യേ​ക കേ​സാ​യി അ​ന്വേ​ഷി​ക്കാ​നാ​ണ് നി​ല​വി​ലെ തീ​രു​മാ​നം. അ​തേ​സ​മ​യം പ​രാ​തി വ​ന്ന​തി​നു പി​ന്നാ​ലെ സ​ത്യം ജ​യി​ക്കു​മെ​ന്ന് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ‌ി​ട്ട​തി​നു​ശേ​ഷം രാ​ഹു​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫാ​ക്കി മു​ങ്ങി.

പാ​ല​ക്കാ​ട്ടെ എം​എ​ൽ​എ ഓ​ഫീ​സും പൂ​ട്ടി​യ നി​ല​യി​ലാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് സ​ജീ​വ​മാ​യ ഓ​ഫീ​സി​ൽ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ ആ​രും ഇ​പ്പോ​ഴി​ല്ല. ഡി​വൈ​എ​ഫ്ഐ എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തി​ലാ​യി​രു​ന്നു രാ​ഹു​ൽ.

എ​ന്നാ​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ പ്ര​ചാ​ര​ണ​ത്തി​ൽ​നി​ന്നും പി​ന്മാ​റി. നി​ല​വി​ൽ രാ​ഹു​ൽ എ​വി​ടെ​യാ​ണെ​ന്ന വി​വ​ര​ങ്ങ​ളൊ​ന്നു​മി​ല്ല. കേ​സി​ൽ അ​റ​സ്റ്റ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​ലീ​സ് ക​ട​ക്കു​മെ​ന്ന സൂ​ച​ന​യും പു​റ​ത്തു​വ​രു​ന്നു​ണ്ട്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ മു​ൻ​കൂ​ര്‍ ജാ​മ്യ​ത്തി​നു ശ്ര​മി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Tags : sexual harassment rahul mamkoottathil police case

Recent News

Up