x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.​ജെ.​കു​ര്യ​നു​മാ​യു​ള്ള സം​ഭാ​ഷ​ണം സൗ​ഹാ​ർ​ദ്ദ​പ​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ


Published: January 3, 2026 12:30 PM IST | Updated: January 3, 2026 12:33 PM IST

തി​രു​വ​ന​ന്ത​പു​രം: പെ​രു​ന്ന​യി​ൽ വ​ച്ച് പി.​ജെ.​കു​ര്യ​നു​മാ​യി ന​ട​ത്തി​യ​ത് സൗ​ഹൃ​ദ സം​ഭാ​ഷ​ണ​മാ​ണെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ. സം​സാ​രി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ്.

പി.​ജെ.​കു​ര്യ​നു​മാ​യി ഭി​ന്ന​ത​യി​ല്ല. ചെ​വി​യി​ൽ പ​റ​ഞ്ഞ​ത് കു​ശ​ലാ​ന്വേ​ഷ​ണ​മാ​ണ്. ത​ങ്ങ​ൾ സം​സാ​രി​ച്ച​തി​നെ ചി​ല​ർ വ​ള​ച്ചൊ​ടി​ച്ചു. എ​ല്ലാ​വ​ര്‍​ക്കും അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി.

ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി പെ​രു​ന്ന​യി​ൽ​വ​ച്ച് സം​സാ​രി​ച്ചി​രു​ന്നു. വാ​ർ​ത്ത ഏ​തു​ത​ര​ത്തി​ൽ ന​ൽ​ക​ണ​മെ​ന്ന​ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ സ്വാ​ത​ന്ത്ര്യ​മാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. സ്ഥാ​നാ​ർ​ത്ഥി​ത്വം സം​ബ​ന്ധി​ച്ച് ആ​ർ​ക്കും അ​ഭി​പ്രാ​യം പ​റ​യാം.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സം​ബ​ന്ധി​ച്ച് ഇ​പ്പോ​ൾ അ​ഭി​പ്രാ​യം പ​റ​യാ​ൻ താ​ൻ ആ​ള​ല്ല. പാ​ല​ക്കാ​ട്ടു​കാ​ർ ഏ​ൽ​പ്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്വം ഭം​ഗി​യാ​യി നി​റ​വേ​റ്റു​ക​യാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

 

 

 

Tags : Rahul Mamkootathil P.J.Kurien meeting Perunna

Recent News

Up