തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് പരാതി നൽകിയ യുവതിയെ അറിയില്ലെന്ന് ഫെന്നി നൈനാൻ. തനിക്കെതിരെ പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കെട്ടിചമച്ചതാണ്. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഫെന്നി വ്യക്തമാക്കി.
ഫെനി നൈനാൻ ഓടിച്ച കാറിലാണ് തന്നെ റിസോർട്ടിൽ എത്തിച്ചതെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇനിയും ഇത്തരം ആരോപണങ്ങൾ വരുമെന്ന് അറിയാമായിരുന്നു. ഇത്രയും ക്രൂരമായ രീതിയിൽ അതുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല.
പരാതിയിൽ പറയുന്ന സംഭവം ഉണ്ടായിട്ടില്ലെന്ന് പരിപൂർണമായ ബോധ്യമുണ്ട്. എന്റെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് ആരോപണം വന്നിരിക്കുന്നത്. ഞാൻ മനസുകൊണ്ടുപോലും അറിയാത്ത ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നതെന്നും ഫെനി പറഞ്ഞു.
ബംഗളൂരു സ്വദേശിയായ ഇരുപത്തിമൂന്നുകാരിയാണ് രാഹുലിനെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവർക്കാണ് പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
Tags : rahul mamkoottathil case fenny ninan pathanamthitta