x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യം; അ​പ്പീ​ലു​മാ​യി സ​ർ​ക്കാ​ർ ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്


Published: December 11, 2025 06:36 AM IST | Updated: December 11, 2025 06:36 AM IST

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ കേ​സി​ൽ അ​നു​വ​ദി​ച്ച മു​ൻ​കൂ​ർ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും.

ജാ​മ്യം ല​ഭി​ച്ചാ​ൽ പ്ര​തി കേ​സ് അ​ന്വേ​ഷ​ണ​ത്തെ​യും സാ​ക്ഷി​ക​ളെ​യും സ്വാ​ധീ​നി​ക്കാ​നോ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നോ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ക്കും. ഒ​ളി​വി​ൽ തു​ട​രു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കും.

ര​ണ്ടാ​മ​ത്തെ കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ​ത്. എം​എ​ൽ​എ​യെ അ​റ​സ്റ്റ് ചെ​യ്താ​ൽ ജാ​മ്യ​ത്തി​ൽ വി​ട​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Tags : Rahul Mamkoottathil anticipatory bail kerala highcourt state government kerala police

Recent News

Up