x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ലി​നെ​തി​രാ​യ വെ​ളി​പ്പെ​ടു​ത്ത​ൽ; പാ​ർ​ട്ടി അ​ന്വേ​ഷി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് പ​റ​യി​ല്ല: ഷാ​ഫി പ​റ​മ്പി​ൽ


Published: December 2, 2025 07:27 PM IST | Updated: December 2, 2025 07:44 PM IST

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ യു​വ​തി പ​രാ​തി ന​ൽ​കി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഷാ​ഫി പ​റ​മ്പി​ൽ എം​പി. പാ​ർ​ട്ടി​ക്ക് ല​ഭി​ച്ച പ​രാ​തി ഡി​ജി​പി​ക്ക് കൈ​മാ​റി. അ​ല്ലാ​തെ പാ​ർ​ട്ടി അ​ന്വേ​ഷി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല.

സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രെ ഉ​യ​ർ​ന്നു​വ​ന്ന പ​രാ​തി​യി​ൽ പാ​ർ​ട്ടി എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു. ശ​ബ​രി​മ​ല കൊ​ള്ള ന​ട​ത്തി​യ​വ​രെ സി​പി​എം സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. എ​ൻ.​വാ​സു​വി​നെ​തി​രെ​യും എ.​പ​ത്മ​കു​മാ​റി​നെ​തി​രെ​യും സി​പി​എം എ​ന്ത് ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ ചോ​ദി​ച്ചു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ യു​വ​തി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ കെ​പി​സി​സി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്കാ ഗാ​ന്ധി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കും യു​വ​തി പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വി​വാ​ഹ വാ​ഗ്‌​ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

 

Tags : sexual harassment rahul mamkoottathil police case shafi parambil

Recent News

Up