x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അതിതീവ്ര ന്യൂനമർദവും ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത


Published: January 9, 2026 03:51 PM IST | Updated: January 9, 2026 03:51 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പില്ല.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതിചെയ്യുന്ന അതിതീവ്ര ന്യൂനമർദം വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ശനിയാഴ്ച ഉച്ചയോടെ വടക്കൻ ശ്രീലങ്കക്കു മുകളിൽ ട്രിങ്കോമാലിക്കും ജാഫ്നയും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. കൂടാതെ, തെക്കൻ കേരളത്തിനു സമീപം തെക്കുകിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ഇവയുടെ സ്വാധീനഫലമായാണ് മഴയ്ക്ക് സാധ്യത.

അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags : Kerala Rains Rain Alert Weather Updates

Recent News

Up