തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിന് പിന്നാലെ കേരള രാജ്ഭവനും ലോക്ഭവനായി മാറും. തിങ്കളാഴ്ചയാണ് കേരളത്തിൽ രാജ്ഭവന്റെ പേര് മാറ്റം. ഇക്കഴിഞ്ഞ 25ന് ആയിരുന്നു ഇതുസംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം.
ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തിയാലുടൻ ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാവും. കഴിഞ്ഞ വർഷം ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ രാജേന്ദ്ര ആർലേക്കറാണ് രാജ്ഭവനുകളുടെ പേര് ലോക്ഭവൻ എന്നാക്കണമെന്ന് നിർദേശം മുന്നോട്ടുവച്ചത്.
പശ്ചിമബംഗാളിലെ കൊൽക്കത്തയിൽ ഗവർണർ സി.വി. ആനന്ദബോസ് ശനിയാഴ്ച രാജ്ഭവന്റെ പേര് ലോക്ഭവൻ എന്ന് പുനർനാമകരണം ചെയ്തിരുന്നു. ഡാർജിലിംഗിലും സമാനമായി ശനിയാഴ്ച തന്നെ പേര് മാറ്റിയിട്ടുണ്ട്.
Tags : Raj Bhavan Lok Bhavan Rajendra Arlekar trivandrum