x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: അ​മി​ത് ഷാ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ


Published: November 12, 2025 09:37 PM IST | Updated: November 12, 2025 09:38 PM IST

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ ന​ടു​ക്കി​യ ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യെ​ന്നും ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​രാ​ജി​വ​യ്ക്ക​ണ​മെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി.

കേ​ന്ദ്ര​സ​ർ​ക്കാ​രി​നും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നും ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യി. 2008 മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ അ​ന്ന​ത്തെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന ശി​വ​രാ​ജ് പാ​ട്ടീ​ൽ രാ​ജി​വ​ച്ച കീ​ഴ്‌വ​ഴ​ക്ക​മു​ണ്ട്. ബി​ജെ​പി ഭ​ര​ണ​ത്തി​ൽ പൗ​ര​ന്മാ​രു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ​യി​ല്ലാ​താ​യി.

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ളു​ക​ളി​ൽ വി​ശ്വാ​സ​മി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ബി​ജെ​പി വി​ല​യ്ക്ക് വാ​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നും വേ​ണു​ഗോ​പാ​ൽ കു​റ്റ​പ്പെ​ടു​ത്തി.

Tags : Red Fort blast Delhi Blast Attack NIA Delhi Police Amit Shah K.C. Venugopal

Recent News

Up