കൊച്ചി: ചാനല്‍ പ്രവര്‍ത്തകയെ പീഡിപ്പിച്ചെന്നും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നുമുള്ള കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യുന്നതിന് ഹൈക്കോടതിയുടെ താത്കാലിക വിലക്ക് ജനുവരി ഏഴുവരെ നീട്ടി. രാഹുല്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്ജിയിലാണു നടപടി. രാഹുലിനെതിരേ മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയെത്തുടര്‍ന്ന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്.
മുന്‍കൂര്‍ ജാമ്യഹര്‍ജി തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയതിനു പിന്നാലെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരിയും താനും തമ്മില്‍ ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ ചെയ്തിട്ടില്ലെന്നുമാണ് ഹര്‍ജിയിലെ വാദം. രാഷ്ട്രീയപ്രേരിത അന്വേഷണമാണു നടക്കുന്നതെന്നും രാഹുലിന്റെ ഹര്‍ജിയില്‍ പറയുന്നു.
ഏറെ അടുപ്പമുണ്ടായിരുന്ന ചാനല്‍ മാധ്യമ പ്രവര്‍ത്തകയുമായുള്ള സ്വകാര്യ സംഭാഷണത്തിന്റെ വോയ്സ് ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ വന്നതോടെയാണ് തമ്മില്‍ അകലുന്നതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അതേസമയം, രാഹുലിനെതിരേ രണ്ടാമത് രജിസ്റ്റര്‍ ചെയ്ത കേസില്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Tags : Rahul Mangkuttathil Arrest warrant