x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭി​ന്ന​ശേ​ഷി സം​വ​ര​ണം; കോ​ട​തിവി​ധി എ​ല്ലാ​വ​ർ​ക്കും​ ബാ​ധ​ക​മാ​ക്കുക സ​ർ​ക്കാ​ർ ന​യം: മ​ന്ത്രി ശി​വ​ൻ​കു​ട്ടി


Published: February 6, 2026 02:50 AM IST | Updated: February 6, 2026 02:51 AM IST

തി​രു​വ​ന​ന്ത​പു​രം: എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ ഭി​ന്ന​ശേ​ഷി നി​യ​മ​നം സം​ബ​ന്ധി​ച്ച് എ​ൻ​എ​സ്എ​സ് മാ​നേ​ജ്മെ​ന്‍റി​ന് അ​നു​കൂ​ല​മാ​യ കോ​ട​തി വി​ധി മ​റ്റു മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്കും ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​യ​മെ​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി.

ച​ട്ടം 300 അ​നു​സ​രി​ച്ച് നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എ​ൻ​എ​സ്എ​സ് മാ​നേ​ജ്മെ​ന്‍റി​ന് അ​നു​കൂ​ല​മാ​യി സു​പ്രീംകോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി, സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ലു​ള്ള മ​റ്റ് മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്കും ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് സ​ർ​ക്കാ​ർ സു​പ്രീംകോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ചു. കേ​സ് വാ​ദി​ക്കാ​നാ​യി ജ​യ​ദീ​പ് ഗു​പ്ത​യെ​ന്ന മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നെ നി​യ​മി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ത്തി​ൽ എ​ൻ​എ​സ്എ​സി​ന് അ​നു​കൂ​ല​മാ​യ വി​ധി ത​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തു​വ​ന്ന കോ​ർ​പറേ​റ്റ് മാ​നേ​ജ്മെ​ന്‍റു​ക​ൾ കോ​ട​തി​യി​ൽ സ​ർ​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കാ​ൻ അ​ഭി​ഭാ​ഷ​ക​രെ നി​യോ​ഗി​ച്ചി​ല്ല. ഇ​തു​മൂ​ലം സു​പ്രീംകോ​ട​തി​യി​ൽ ഈ ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഒ​റ്റ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ൽ 29 സ്പെ​ഷ​ൽ ലീ​വ് പെ​റ്റീ​ഷ​നു​ക​ളി​ലാ​യി 442പേ​ർ സു​പ്രീംകോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​ഹ​ർ​ജി​ക്കാ​രാ​യ അ​ധ്യാ​പ​ക​രും ചി​ല ഭി​ന്ന​ശേ​ഷി സം​ഘ​ട​ന​ക​ളും സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യ​ത്തെ കോ​ട​തി​യി​ൽ എ​തി​ർ​ത്ത​തി​നാ​ലാ​ണ് കേ​സ് ഏ​പ്രി​ൽ 14ലേ​ക്ക് മാ​റ്റി​യ​ത്.

എ​യ്ഡ​ഡ് സ്കൂ​ൾ മേ​ഖ​ല​യി​ൽ ആ​കെ 5729 മാ​നേ​ജ്മെ​ന്‍റു​ക​ൾ ഉ​ണ്ടെ​ന്നും ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​നാ​യി 5788 ത​സ്തി​ക​ക​ൾ നീ​ക്കി​വ​യ്ക്കേ​ണ്ട​തു​ണ്ടെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. നി​ല​വി​ൽ 6230 പേ​ർ പ്രൊ​വി​ഷ​ണ​ലാ​യും 17,729 പേ​ർ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ലും ജോ​ലി ചെ​യ്യു​ന്നു​ണ്ട്. സു​പ്രീംകോ​ട​തി​യി​ൽനി​ന്ന് അ​നു​കൂ​ല ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തോ​ടെ, പ്രൊ​വി​ഷ​ണ​ൽ, ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​രു​ന്ന അ​ധ്യാ​പ​ക​ർ​ക്കും അ​വ​രു​ടെ നി​യ​മ​ന തീ​യ​തി മു​ത​ൽ സ്ഥി​ര നി​യ​മ​നം ന​ൽ​കാ​നാകു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പറഞ്ഞു.

ഇ​തി​ന​കം 1500 ഓ​ളം ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് നി​യ​മ​നം ന​ൽ​കി​ക്ക​ഴി​ഞ്ഞു.​റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട യോ​ഗ്യ​രാ​യ 431 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് നി​യ​മ​ന ശി​പാ​ർ​ശ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

2015 മു​ത​ൽ 2022 വ​രെ നി​യ​മ​നാം​ഗീ​കാ​രം ല​ഭി​ച്ച​വ​ർ​ക്കും സം​ര​ക്ഷ​ണം പ​രി​ഗ​ണ​ന​യി​ൽ

 തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​യ്ഡ​ഡ് സ്കൂ​ളി​ക​ളി​ൽ നി​ല​വി​ൽ 2014-15 അ​ധ്യ​യ​ന വ​ർ​ഷം വ​രെ നി​യ​മി​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​ർ​ക്കാ​ണ് കു​ട്ടി​ക​ളു​ടെ കു​റ​വു മൂ​ലം ത​സ്തി​ക ന​ഷ്ട​പ്പെ​ടു​ന്പോ​ൾ സം​ര​ക്ഷ​ണ​ത്തി​ന് അ​ർ​ഹ​ത​യു​ള്ള​തെ​ന്നും ഈ ​സം​ര​ക്ഷ​ണം 2015 മു​ത​ൽ 2022 വ​രെ നി​യ​മ​നാം​ഗീ​കാ​രം ല​ഭി​ച്ച​വ​ർ​ക്കു കൂ​ടി അ​നു​വ​ദി​ക്കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

2015-16 മു​ത​ൽ നി​യ​മി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് നി​ല​വി​ൽ സം​ര​ക്ഷ​ണ​ത്തി​ന് അ​ർ​ഹ​ത​യി​ല്ലാ​ത്ത​തി​നാ​ൽ, കു​ട്ടി​ക​ളു​ടെ കു​റ​വു​മൂ​ലം ത​സ്തി​ക ന​ഷ്ട​പ്പെ​ട്ടാ​ൽ അ​വ​ർ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്തു​പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്.

ഇ​ത്ത​ര​ത്തി​ൽ സം​ര​ക്ഷ​ണം ഇ​ല്ലാ​ത്ത​തി​നാ​ൽ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​യ​ത് 242 ജീ​വ​ന​ക്കാ​രാ​ണ്. ഇ​തി​ൽ 228 അ​ധ്യാ​പ​ക​രും 14 അ​ന​ധ്യാ​പ​ക​രും ഉ​ൾ​പ്പെ​ടു​ന്നു. ഒ​ൻ​പ​ത് വ​ർ​ഷ​ത്തോ​ളം സ​ർ​വീ​സു​ള്ള അ​ധ്യാ​പ​ക​ർ​വ​രെ ഇ​ത്ത​ര​ത്തി​ൽ പു​റ​ത്തു​പോ​കേ​ണ്ടി വ​രു​ന്നു. ഇ​ക്കാ​ര്യം അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ 2015-16 മു​ത​ൽ 2021-22 വ​രെ നി​യ​മ​നാം​ഗീ​കാ​രം ല​ഭി​ച്ച​വ​ർ​ക്കും കൂ​ടി സം​ര​ക്ഷ​ണം അ​നു​വ​ദി​ക്കു​ന്ന​ത് സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്ന​താ​യും ഇ​തി​നാ​യി ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ അ​ഭി​പ്രാ​യം തേ​ടി​യ​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

 

Tags : Minister Sivankutty Reservation disabled Government policy

Recent News

Up