x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം 11-ാം ക്ലാ​സി​ൽ പു​തു​ക്കി​യ പാ​ഠ​പു​സ്ത​കം


Published: February 10, 2026 11:18 PM IST | Updated: February 10, 2026 11:37 PM IST

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി പ്ല​​സ് വ​​ണ്‍ ക്ലാ​​സു​​ക​​ളി​​ൽ അ​​ടു​​ത്ത അ​​ധ്യ​​യ​​ന വ​​ർ​​ഷം മു​​ത​​ൽ പു​​തു​​ക്കി​​യ പാ​​ഠ​​പു​​സ്ത​​ക​​മാ​​വും കു​​ട്ടി​​ക​​ൾ​​ക്ക് ന​​ല്കു​​ക​​യെ​​ന്നു പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി വി.​ ശി​​വ​​ൻ​​കു​​ട്ടി. സം​​സ്ഥാ​​ന ക​​രി​​ക്കു​​ലം സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി​​യോ​​ഗം 41 ടൈ​​റ്റി​​ൽ പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ൾ​​ക്ക് അം​​ഗീ​​കാ​​രം ന​​ൽ​​കി.

എ​​ല്ലാ ഭാ​​ഷാ​​വി​​ഷ​​യ​​ങ്ങ​​ളും, കം​പ്യൂ​ട്ട​​ർ സ​​യ​​ൻ​​സ്, ജേ​​ർണ​​ലി​​സം, ഗാ​​ന്ധി​​യ​​ൻ സ്റ്റ​​ഡീ​​സ്, ഹോം ​​സ​​യ​​ൻ​​സ്, ഇ​​ല​​ക്‌ട്രോ​​ണി​​ക്സ് തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ളും ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടും. 15 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷ​​മാ​​ണ് സം​​സ്ഥാ​​ന​​ത്തെ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി മേ​​ഖ​​ല​​യി​​ൽ പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ൾ പ​​രി​​ഷ്ക​​രി​​ക്കു​​ന്ന​​ത്.

ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ എ​​സ്‌സിഇആ​​ർടിയു​​ടെ പു​​സ്ത​​ക​​ങ്ങ​​ളാ​​ണ് പ​​രി​​ഷ്ക​​രി​​ക്കു​​ന്ന​​ത്. എ​​ൻ​​സി​​ഇ​​ആ​​ർ​​ടി​​യു​​ടെ 44 ടൈ​​റ്റി​​ൽ പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ൾകൂ​​ടി ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി​​യി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ട്.

​പ​​രി​​ഷ്ക​​രി​​ച്ച പു​​സ്ത​​ക​​ങ്ങ​​ളു​​ടെ പ്ര​​കാ​​ശ​​നം മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യൻ നി​​ർ​​വ​​ഹി​​ക്കു​​മെ​​ന്നു മ​​ന്ത്രി ശി​​വ​​ൻ​​കു​​ട്ടി അ​​റി​​യി​​ച്ചു.

Tags : Academic year Revised textbook class 11 Minister v Sivankutty

Recent News

Up