കോട്ടയം: കേരള കോൺഗ്രസ്-എം എൽഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇടതുമുന്നണി തിങ്കളാഴ്ച നടത്തിയ ഏകദിന സത്യഗ്രഹത്തിൽനിന്നുള്ള ചിത്രം "തുടരും' എന്ന അടിക്കുറിപ്പോടെ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ.
അതേസമയം, സത്യഗ്രഹ പരിപാടിയിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി പങ്കെടുത്തിരുന്നില്ല. വിദേശത്ത് പോയതിനാലാണ് ജോസ് സത്യഗ്രഹത്തിന് എത്താത്തത് എന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം.
മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂമന്ത്രി കെ. രാജൻ, വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, എന്നിവരെയും റോഷി പങ്കുവച്ച ചിത്രത്തിൽ കാണാം.
എന്നാൽ, ജോസ് കെ. മാണിയെ യുഡിഎഫിൽ എത്തിക്കാൻ കോൺഗ്രസ് ശ്രമം ആരംഭിച്ചെന്നാണ് സൂചന. സോണിയാ ഗാന്ധിയും ജോസ് കെ. മാണിയും തമ്മിൽ ഫോണിൽ സംസാരിച്ചതായും ഇതിന് ഇടനിലക്കാരനായത് കെ.സി. വേണുഗോപാൽ ആണമെന്നുമാണ് വിവരം.
Tags : Roshy Augustine kerala congress m ldf facebook post