x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ പേ​രു​ണ്ടാ​യി​രു​ന്നി​ല്ല; ആ​ന​ന്ദ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന​ല്ല: എ​സ്.​സു​രേ​ഷ്


Published: November 16, 2025 12:57 PM IST | Updated: November 16, 2025 12:57 PM IST

തി​രു​വ​ന​ന്ത​പു​രം: സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​ൽ മ​നം നൊ​ന്ത് ജീ​വ​നൊ​ടു​ക്കി​യ ആ​ന​ന്ദി​ന് പാ​ർ​ട്ടി​യു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​സു​രേ​ഷ്. സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഈ ​പേ​ര് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഒ​രു കാ​ല​ത്തും ആ​ന​ന്ദ് പാ​ർ​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ല. ഉ​ദ്ദ​വ് താ​ക്ക​റ​യു‌​ടെ ശി​വ​സേ​ന​യി​ലാ​ണ് ആ​ന​ന്ദി​ന് അം​ഗ​ത്വ​മു​ള്ള​ത്. അ​ങ്ങ​നെ​യൊ​രു യു​വാ​വി​ന്‍റെ മ​ര​ണം ബി​ജെ​പി​ക്ക് എ​തി​രാ​യ കു​പ്ര​ച​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. യു​വാ​വി​ന്‍റെ മ​ര​ണം ദുഃ​ഖ​ക​ര​മാ​ണ്.

ഇ​തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി​ക്ക് മേ​ൽ​ക്കൈ ല​ഭി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും ഉ​ത്ത​മ​മാ​യ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യാ​ണ് പു​റ​ത്തി​റ​ക്കി​യ​തെ​ന്നും എ​സ്.​സു​രേ​ഷ് പ​റ​ഞ്ഞു.

 

Tags : anand k thambi death case s.suresh bjp thiruvananthapuram

Recent News

Up