x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

63 -ാം വ​യ​സ​ൽ ച​രി​ത്രം സൃ​ഷ്ടി​ച്ചു; വേ​മ്പ​നാ​ട്ട് കാ​യ​ൽ നീ​ന്തി ക​ട​ന്ന് റൂ​ബി


Published: February 7, 2026 09:22 PM IST | Updated: February 7, 2026 09:43 PM IST

കോ​ത​മം​ഗ​ലം : 63 വ​യ​സി​ൽ വേ​മ്പ​നാ​ട്ടു​കാ​യ​ൽ നീ​ന്തി ക​യ​റി ച​രി​ത്രം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ് കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി റൂ​ബി മ​ത്താ​യി. ശ​നി​യാ​ഴ്ച രാ​വി​ലെ ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല കു​മ്പേ​ൽ ക​ട​വി​ൽ നി​ന്നും ഒ​മ്പ​തു കി​ലോ​മീ​റ്റ​ർ അ​തി​സാ​ഹ​സി​ക​മാ​യി നീ​ന്തി കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്കം ബീ​ച്ചി​ലെ​ത്തി​യാ​ണ് ഇ​വ​ർ റി​ക്കാ​ർ​ഡി​ട്ട​ത്.

അ​തി​ശ​ക്ത​മാ​യ ഒ​ഴു​ക്കും തി​ര​മാ​ല​ക​ളും പ​ല ഘ​ട്ട​ത്തി​ലും റൂ​ബി​യു​ടെ റി​ക്കാ​ർ​ഡി​ന് ത​ട​സം സൃ​ഷ്ടി​ച്ചു​വെ​ങ്കി​ലും അ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ച്ച് നേ​ട്ടം കൈ​വ​രി​ക്കു​ക​യാ​യി​രു​ന്നു. വേ​മ്പ​നാ​ട്ട് കാ​യ​ൽ നീ​ന്തു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ​നി​ത​യാ​ണ് റൂ​ബി മ​ത്താ​യി. രാ​വി​ലെ 7. 13ന് ​ചേ​ർ​ത്ത​ല കൂ​മ്പേ​ൽ ക​ട​വി​ൽ നി​ന്നും പെ​രു​മ്പാ​വൂ​ർ യൂ​ണി​യ​ൻ ബാ​ങ്ക് സീ​നി​യ​ർ ചീ​ഫ് മാ​നേ​ജ​ർ അ​ര​വി​ന്ദ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

9.20 ന് ​ര​ണ്ടു മ​ണി​ക്കൂ​ർ ഏ​ഴു മി​നി​റ്റ് കൊ​ണ്ട് റൂ​ബി വൈ​ക്കം ബീ​ച്ചി​ൽ നീ​ന്തി ക​യ​റി. ഡോ​ൾ​ഫി​ൻ ക്ല​ബി​ൽ നീ​ന്ത​ൽ പ​ഠി​ക്കു​വാ​ൻ എ​ത്തി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ റൂ​ബി​യു​ടെ മി​ക​വ് ക​ണ്ട് കോ​ച്ച് ബി​ജു ത​ങ്ക​പ്പ​നാ​ണ്. റൂ​ബി​യു​ടെ മ​നോ​ധൈ​ര്യം മ​ന​സി​ലാ​ക്കി​യ ഭ​ർ​ത്താ​വ് മ​ത്താ​യി​യും മ​ക്ക​ളാ​യ ബാ​സി​ൽ മാ​ത്യു (ഖ​ത്ത​ർ) മ​ക​ൾ ബ്ലെ​സി (ബം​ഗ​ളൂ​ർ) എ​ന്നി​വ​ർ അ​മ്മ​യ്ക്ക് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി എ​ത്തി.

ഭ​ർ​ത്താ​വ് എം.​എം.മ​ത്താ​യി വി​ദേ​ശ​ത്തു നി​ന്നും നാ​ട്ടി​ൽ എ​ത്തി ഭാ​ര്യ​യു​ടെ ഈ ​സ​ഹ​സി​ക നീ​ന്ത​ലി​ൽ ഫു​ൾ സ​പ്പോ​ർ​ട്ട് ചെ​യ്തു. അ​തി​ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്കു​ള്ള മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ നീ​ന്തി​യാ​ണ് റൂ​ബി ആ​റു മാ​സം പ​രി​ശീ​ല​നം നേ​ടി​യ​ത്.

വൈ​ക്കം ബീ​ച്ചി​ൽ വ​ച്ചു ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ വൈ​ക്കം ന​ഗ​ര സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ഡി. ​ര​ഞ്ജി​ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : swimming record Ruby Mathai

Recent News

Up