തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് നീട്ടിയത്.
എ. പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിൽ അംഗമായിരുന്നു വിജയകുമാർ. ബോർഡിലെ എല്ലാ അംഗങ്ങൾക്കും നടപടികളിൽ കൂട്ടുത്തരവാദിത്വം ഉണ്ടെന്നായിരുന്നു പത്മകുമാറിന്റെ മൊഴി.
അതിനിടെ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയെ എതിർത്ത് എസ്ഐടി കോടതിയിൽ റിപ്പോർട്ട് നൽകി. എല്ലാം നടന്നത് തന്ത്രിയുടെ അറിവോടെ എന്നാണ് റിപ്പോർട്ട്. നിലവിൽ തന്ത്രിക്ക് ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നും എസ്ഐടി വ്യക്തമാക്കി. തിങ്കളാഴ്ചയാണ് തന്ത്രിയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത്.
Tags : Sabarimala gold case N. Vijayakumar remanded