കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഈ ആഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി ഇദ്ദേഹത്തിന് നോട്ടീസ് നല്കി.
ബോര്‍ഡ് പ്രസിഡന്റായിരുന്ന എന്‍. വാസുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായും സുധീഷ് പ്രവര്‍ത്തിച്ചിരുന്നു. സ്വര്‍ണക്കൊള്ളയില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോയെന്നതിലാണ് ഇഡി അന്വേഷണം.
സ്വര്‍ണക്കൊള്ളയില്‍ എസ്ഐടി രജിസ്റ്റര്‍ ചെയ്ത കേസില്‍ സുധീഷ് കുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. സ്വാഭാവിക ജാമ്യം ലഭിച്ച എന്‍. വാസുവിനും ഇഡി ഉടന്‍ നോട്ടീസ് നല്‍കും. നടന് ജയറാം, ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീ, ഇടനിലക്കാരന് കല്‍പേഷ് എന്നിവര്‍ക്കും കഴിഞ്ഞദിവസം ഇഡി നോട്ടീസ് അയച്ചിരുന്നു.
Tags : Sabarimala gold robbery ED question