x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: കൂ​ടു​ത​ല്‍ പേ​രെ ചോ​ദ്യംചെ​യ്യാൻ ഇ​ഡി


Published: February 11, 2026 12:22 PM IST | Updated: February 11, 2026 12:22 PM IST

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ ന​ട​പ​ടി​ക​ള്‍ ക​ടു​പ്പി​ച്ച് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). മു​ഖ്യ പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ഉ​ണ്ടെ​ന്ന് ക​രു​തു​ന്ന കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​ഡി നോ​ട്ടീ​സ് അ​യ​ക്കും.

ക​ല്‍​പേ​ഷ്, ജ​യ​ശ്രീ തു​ട​ങ്ങി​യ​വ​ര്‍​ക്ക് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​യി ഇ​ഡി നോ​ട്ടീ​സ് അ​യ​ക്കും. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്ന് ല​ഭി​ച്ച സൂ​ച​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നോ​ട്ടീ​സ് അ​യ​ക്കു​ന്ന​ത്.

ചെ​ന്നൈ​യി​ലെ സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ന്‍​സി​ല്‍ നി​ന്നും സ്വ​ര്‍​ണം അ​ട​ങ്ങി​യ ക​വ​ര്‍ ബെ​ല്ലാ​രി​യി​രെ ജ്വ​ല്ല​റി ഉ​ട​മ ഗോ​വ​ര്‍​ധ​ന് ന​ല്‍​കി​യ​ത് ക​ല്‍​പേ​ഷാ​യി​രു​ന്നു. മി​നു​ട്‌​സി​ല്‍ തി​രു​ത്ത​ല്‍ ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു ജ​യ​ശ്രീ​ക്കെ​തി​രാ​യ ക​ണ്ടെ​ത്ത​ല്‍.

ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ 1.3 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ള്‍ റെ​യ്ഡി​ന് പി​ന്നാ​ലെ ഇ​ഡി മ​ര​വി​പ്പി​ച്ചി​രു​ന്നു. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ ചൊ​വ്വാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ച് ന​ട​ന്‍ ജ​യ​റാ​മി​ന് അ​ന്വേ​ഷ​ണ​സം​ഘം നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

ജ​യ​റാ​മി​ന് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ഉ​ണ്ടോ എ​ന്ന​തി​ല്‍ വ്യ​ക്ത​ത വ​രു​ത്തു​ക​യാ​ണ് ല​ക്ഷ്യം. അ​തി​നി​ടെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ച ശേ​ഷം ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ ചോ​ദ്യം ചെ​യ്യാ​നാ​ണ് ഇ​ഡി​യു​ടെ തീ​രു​മാ​നം.

Tags : Sabarimala gold robbery ED

Recent News

Up