x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല സ്വർണക്കൊള്ള: കെ.എസ്. ബൈജുവിന്‍റെ ജാമ്യഹർജിയിൽ ഇന്ന് വിധി


Published: February 12, 2026 08:49 AM IST | Updated: February 12, 2026 08:49 AM IST

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ്. ബൈജുവിന്‍റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. റിമാൻഡ് 90 ദിവസം പൂർത്തിയായതോടെയാണ് കട്ടിളപ്പാളി കേസിൽ പ്രതി സ്വാഭാവിക ജാമ്യം തേടിയത്.

എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ നീക്കം. ജാമ്യം ലഭിക്കുമെങ്കിലും കെ.എസ്. ബൈജുവിന് പുറത്തിറങ്ങാനാകില്ല. ദ്വാരപാലക കേസിൽ റിമാൻഡിൽ തുടരും. കേസിൽ ഈ മാസം 25 ന് സ്വാഭാവിക ജാമ്യ ഹർജി സമർപ്പിക്കും.

Tags : Sabarimala gold robbery KS Baiju Verdict

Recent News

Up