x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: പ​ത്മ​കു​മാ​ർ ഹാ​ജ​രാ​യി​ല്ല


Published: November 14, 2025 09:57 PM IST | Updated: November 14, 2025 11:35 PM IST

 തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഹാ​ജ​രാ​യി​ല്ല. ഇ​ന്നു ഹാ​ജ​രാ​കു​മെ​ന്നാ​ണു സൂ​ച​ന.

കേ​സി​ൽ എ​ട്ടാം പ്ര​തി സ്ഥാ​ന​ത്ത് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ആ​യ​തി​നാ​യി​ൽ ഇ​തി​ന്‍റെ അ​ധ്യ​ക്ഷ​നെ​ന്ന നി​ല​യി​ൽ ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എ. ​പ​ത്മ​കു​മാ​റി​നെ​യാ​ണ് ആ​ദ്യം ചോ​ദ്യം ചെ​യ്യേ​ണ്ട​ത്. ഇ​ദ്ദേ​ഹ​ത്തി​ൽ നി​ന്നു ല​ഭി​ക്കു​ന്ന മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്വ​ർ​ണ​ക്കൊ​ള്ള ന​ട​ന്ന കാ​ല​ഘ​ട്ട​മാ​യ 2019ലെ ​ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ ചോ​ദ്യം ചെ​യ്യേ​ണ്ട​ത്.

അ​ന്നു ദേ​വ​സ്വം ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന എ​ൻ. വാ​സു​വി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വാ​സു​വി​ന്‍റെ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ത്മ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് മൂ​ന്നു ത​വ​ണ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ മ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​ത്മ​കു​മാ​ർ ചോ​ദ്യം ചെ​യ്യ​ലി​ന് എ​ത്താ​ൻ സാ​വാ​കാ​ശം തേ​ടി​യ​ത്.

Tags : Sabarimala gold theft a padmakumar

Recent News

Up