x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ്; പ​ങ്ക​ജ് ഭ​ണ്ഡാ​രി​യു​ടെ ഹ‍‍​ർ​ജി​യി​ൽ വി​ധി ഇ​ന്ന്


Published: February 13, 2026 08:00 AM IST | Updated: February 13, 2026 08:00 AM IST

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ ത​ന്നെ പ്ര​തി ചേ​ർ​ത്ത എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ സി​ഇ​ഒ പ​ങ്ക​ജ് ഭ​ണ്ഡാ​രി ന​ൽ​കി​യ ഹ‍‍​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. അ​റ​സ്റ്റ് നി​യ​മ വി​രു​ദ്ധ​മെ​ന്ന് ആ​രോ​പി​ച്ചാ​ണ് പ​ങ്ക​ജ് ഭ​ണ്ഡാ​രി​യു​ടെ ഹ​ർ​ജി.

മ​തി​യാ​യ കാ​ര​ണ​ങ്ങ​ള്‍ ഇ​ല്ലാ​തെ​യു​ള്ള അ​റ​സ്റ്റ് റ​ദ്ദാ​ക്കി ത​ന്നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നും ഹ‍​ർ​ജ​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് എ​സ്ഐ​ടി ക​ണ്ടെ​ത്തി​യ 109. 234 ഗ്രാം ​സ്വ​ർ​ണം സ്വ​മേ​ധ​യാ കൈ​മാ​റി​യ​താ​ണെ​ന്നും ആ​റു ത​വ​ണ അ​റ​സ്റ്റി​ന് മു​ൻ​പ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി​ട്ടു​ണ്ട​ന്നും പ​ങ്ക​ജ് ഭാ​ണ്ഡാ​രി​യു​ടെ ഹ‍​ർ​ജി​യി​ലു​ണ്ട്. എ​ന്നാ​ൽ കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ പ​ങ്ക​ജ് ഭ​ണ്ഡാ​രി​ക്ക് ജാ​മ്യം ന​ൽ​ക​രു​തെ​ന്നാ​ണ് എ​സ്ഐ​ടി നി​ല​പാ​ട്.

Tags : Sabarimala gold theft case Pankaj Bhandari plea

Recent News

Up