x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി


Published: December 4, 2025 11:01 AM IST | Updated: December 4, 2025 11:08 AM IST

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എ​സ്. ശ്രീ​കു​മാ​റി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചാ​ണ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

കേ​സി​ലെ ആ​റാം പ്ര​തി​യാ​ണ് എ​സ്. ശ്രീ​കു​മാ​ർ. സ്വ​ർ​ണ​പ്പാ​ളി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യ്ക്ക് കൈ​മാ​റാ​ൻ 2019ൽ ​ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ഹ​സ​റി​ൽ ഒ​പ്പ് വെ​ച്ച​യാ​ളാ​ണ് ശ്രീ​കു​മാ​ർ.

ശ്രീ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് കേ​സ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​ണെ​ന്നും ജാ​മ്യം ന​ൽ​കു​ന്ന​ത് കേ​സ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്നു​മു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി്‍​റെ വാ​ദം പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

Tags : Sabarimala gold thef Former administrator anticipatory bail

Recent News

Up