x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; മുൻ ദേവസ്വം മന്ത്രിക്കെതിരേ പത്മകുമാറിന്‍റെ മൊഴി


Published: November 28, 2025 02:43 AM IST | Updated: November 28, 2025 02:43 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശബരിമല സ്വർണക്കൊള്ള കേസിൽ മു​​​ൻ ദേ​​​വ​​​സ്വം മ​​​ന്ത്രി​​​ക്കെ​​​തി​​​രേ​​​ പ​​​ത്മ​​​കു​​​മാ​​​ർ മൊഴി നൽകി. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​ക്ക് മ​​​ന്ത്രി​​​യു​​​മാ​​​യി നേ​​​ര​​​ത്തേ പ​​​രി​​​ച​​​യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യം പോ​​​റ്റി ത​​​ന്നോ​​​ട് പ​​​റ​​​ഞ്ഞി​​​രു​​​ന്നു. താ​​​ൻ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ന്ന​​​തി​​​നു മു​​​ൻ​​​പുത​​​ന്നെ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റിക്ക് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ സ്വാ​​​ധീ​​​ന​​​മുണ്ട്.

പോ​​​റ്റി ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചത് ത​​​ന്ത്രി കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ആ​​​ളാ​​​യി​​​ട്ടാ​​​ണ്. പോ​​​റ്റി ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ശ​​​ക്ത​​​നാ​​​യ​​​ത് ത​​​ന്ത്രി​​​യു​​​ടെ​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും ആ​​​ളാ​​​യാ​​​ണ്. ശ​​​ബ​​​രി​​​മ​​​ല​​​യെ പു​​​ന​​​രു​​​ദ്ധ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് സ്വ​​​ർ​​​ണ​​​പ്പാ​​​ളി​​​ക​​​ൾ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​യു​​​ടെ കൈ​​​വ​​​ശം കൊ​​​ടു​​​ത്തു​​​വി​​​ട്ട​​​ത്. സ്വ​​​ർ​​​ണ ഉ​​​രു​​​പ്പ​​​ടി​​​ക​​​ൾ​​​ക്ക് കാ​​​ല​​​പ്പഴ​​​ക്ക​​​ത്തത്തുട​​​ർ​​​ന്നു​​​ണ്ടാ​​​കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​നും അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കു​​​മാ​​​ണ് ദ്വാ​​​ര​​​പാ​​​ല​​​ക പാ​​​ളി​​​ക​​​ളും ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​യും അ​​​ട​​​ക്കം കൊ​​​ണ്ടു​​​പോ​​​യ​​​തെ​​​ന്നും പ​​​ത്മ​​​കു​​​മാ​​​ർ മൊ​​​ഴി ന​​​ൽ​​​കി.

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​ക​​​ൾ സ്വ​​​ർ​​​ണം പൂ​​​ശാ​​​ൻ ഉ​​​ണ്ണി​​​ക്കൃ ഷ്ണ​​​ൻ പോ​​​റ്റി​​​ക്ക് കൊ​​​ടു​​​ത്തു വി​​​ട്ട​​​തു ത​​​ന്‍റെ മാ​​​ത്രം തീ​​​രു​​​മാ​​​ന​​​മ​​​ല്ലെ​​​ന്നും തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ കൂ​​​ട്ടാ​​​യ തീ​​​രു​​​മാ​​​ന​​​മാ​​​ണെ​​​ന്നും മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​പ​​​ത്മ​​​കു​​​മാർ വീണ്ടും മൊ​​​ഴി നൽകി. 2019ലെ ​​​ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും ഇ​​​തി​​​ൽ പ​​​ങ്കു​​​ണ്ടെ​​​ന്നാ​​​ണ് പ​​​ത്മ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞത്.

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ഒ​​​രു കാ​​​ര്യ​​​വും താ​​​ൻ ഒ​​​റ്റ​​​യ്ക്ക​​​ല്ല തീ​​​രു​​​മാ​​​നി​​​ച്ച​​​ത്, ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യു​​​മാ​​​യി ആ​​​ലോ​​​ചി​​​ച്ചാ​​​ണ് എ​​​ല്ലാ തീ​​​രു​​​മാ​​​ന​​​വു​​​മെ​​​ടു​​​ത്ത​​​ത്. ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​യെ അ​​​റി​​​യാം. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ നി​​​ത്യ​​​സ​​​ന്ദ​​​ർ​​​ശ​​​ക​​​നാ​​​യി​​​രു​​​ന്നു പോ​​​റ്റി.

ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും പോ​​​റ്റി​​​യെ പ​​​രി​​​ച​​​യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. കൂ​​​ട്ടാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ എ​​​ടു​​​ത്ത​​​തെന്നും പത്മകുമാർ പറഞ്ഞു.

ഇ​​​ന്ന​​​ലെ കൊ​​​ല്ലം വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ​​​ത്മ​​​കു​​​മാ​​​റി​​​നെ വീ​​​ണ്ടും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്പെ​​​ഷ​​​ൽ സ​​​ബ് ജ​​​യി​​​ലി​​​ലേ​​​ക്ക് റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

Tags : Sabarimala gold theft Padmakumar's statement Former Devaswom minister Sabarimala Gold pali

Recent News

Up