x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; ഇ​ട​ക്കാ​ല അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു


Published: January 19, 2026 11:11 AM IST | Updated: January 19, 2026 11:17 AM IST

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ ഇ​ട​ക്കാ​ല അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് എ​സ്ഐ​ടി ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. കേ​സ് ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് റി​പ്പോ​ര്‍​ട്ട് കൈ​മാ​റി​യ​ത്. വി​എ​സ്എ​സ്‌​സി​യി​ൽ നി​ന്നു​മു​ള്ള ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ ഫ​ലം ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് റി​പ്പോ​ർ​ട്ട്.

കൂ​ടാ​തെ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്, ശ​ങ്ക​ര​ദാ​സ് എ​ന്നി​വ​രു​ടെ അ​റ​സ്റ്റി​നു ശേ​ഷ​മു​ള്ള തു​ട​ർ ന​ട​പ​ടി​ക​ളും എ​സ്ഐ​ടി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ക്കും. പോ​റ്റി​യും സം​ഘ​വും സ്ഥാ​പി​ച്ച​ത് യ​ഥാ​ർ​ത്ഥ പാ​ളി​ക​ളാ​ണോ​യെ​ന്ന ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​ര​വും റി​പ്പോ​ർ​ട്ടി​ലു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ക​ട്ടി​ള​പ്പാ​ളി​യി​ലെ​യും ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​ങ്ങ​ളി​ലെ​യും സ്വ​ർ​ണ​ത്തി​ന്‍റെ അ​ള​വി​ൽ കു​റ​വു​ണ്ടാ​യെ​ന്നാ​ണ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലെ ക​ണ്ടെ​ത്ത​ൽ. അ​തേ​സ​മ​യം സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ലെ എ​സ്ഐ​ടി അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ഖി​ല കേ​ര​ള ത​ന്ത്രി പ്ര​ചാ​ര​ക് സ​ഭ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ര്‍​ജി ന​ൽ​കി.

ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷയും കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ത​ന്ത്രി​ക്ക് സ്വ​ർ​ണ ക​വ​ർ​ച്ച​യി​ൽ പ​ങ്കി​ല്ലെന്നും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ലെ കാ​ര്യ​ങ്ങ​ൾ വി​ചി​ത്ര​മാ​ണെ​ന്നു​മാ​ണ് പ്ര​തി​ഭാ​ഗത്തിന്‍റെ വാ​ദം.

Tags : sabarimala gold theft report submit high court

Recent News

Up