കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിതരണത്തിൽ നടന്ന ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് കേസിൽ ഒന്നാം പ്രതിയായ സ്പെഷ്യൽ ഓഫീസർ സന്തോഷ് കുമാറിന് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു.
തനിക്ക് 60 ശതമാനം കാഴ്ചക്കുറവുണ്ടെന്നും അതിനാൽ കൗണ്ടറിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും പ്രതി കോടതിയിൽ വാദിച്ചു. വാദം തള്ളിയ കോടതി, കാഴ്ച പരിമിതിയുള്ള ഒരാൾക്ക് എങ്ങനെയാണ് ബൈക്ക് ഓടിക്കാനുള്ള ലൈസൻസ് ലഭിച്ചതെന്ന് ചോദിച്ചു. കൗണ്ടറിലെ വിൽപനയിൽ കൃത്രിമം നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സ്പെഷ്യൽ ഓഫീസർക്ക് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി.
പ്രാഥമിക പരിശോധനയിൽ 13,679 പാക്കറ്റ് നെയ്യുടെ പണം (13,67,900 രൂപ) ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് കണ്ടെത്തി. മൊത്തം തട്ടിപ്പ് ഏകദേശം 35 ലക്ഷം രൂപ വരുമെന്നാണ് സൂചന. തട്ടിപ്പുമായി ബന്ധപ്പെട്ട് സുനിൽ കുമാർ പോറ്റി എന്ന ഉദ്യോഗസ്ഥനെ ദേവസ്വം ബോർഡ് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
Tags : Sabarimala High Court