x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രേം​കു​മാ​റി​നെ മാ​റ്റി​യ​ത് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തു​കൊ​ണ്ട്: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ


Published: November 3, 2025 12:11 PM IST | Updated: November 3, 2025 12:11 PM IST

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്നു ന​ട​ൻ പ്രേം​കു​മാ​റി​നെ മാ​റ്റി​യ​ത് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തു​കൊ​ണ്ടാ​ണെ​ന്ന് സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ.

ത​ർ​ക്ക​ങ്ങ​ളു​ടെ പേ​രി​ല​ല്ല മാ​റ്റം. സ്വാ​ഭാ​വി​ക ന​ട​പ​ടി മാ​ത്ര​മാ​ണ്. സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി​യ കാ​ര്യം അ​റി​യി​ക്കാ​ൻ അ​ക്കാ​ദ​മി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. പ്രേം​കു​മാ​റി​ന് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന​യാ​ണ് സ​ർ​ക്കാ​ർ ന​ൽ​കി​യ​ത്. സ്ഥാ​ന​മാ​റ്റം അ​റി​യി​ക്കേ​ണ്ട​ത് അ​ക്കാ​ദ​മി​യാ​ണ്. പ്രേം​കു​മാ​ർ എ​ല്ലാ​യ്പ്പോ​ഴും ഇ​ട​ത് സ​ഹ​യാ​ത്രി​ക​നാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ശ സ​മ​ര​ത്തെ പി​ന്തു​ണ​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് പ്രേം​കു​മാ​റി​നെ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ​തെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി​യ കാ​ര്യം ത​ന്നെ അ​റി​യി​ക്കാ​ത്ത​തി​ലു​ള്ള അ​തൃ​പ്തി ഞായറാഴ്ച പ്രേം​കു​മാ​ർ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

Tags : Saji Cherian Premkumar Kerala State Film Academy Chairman

Recent News

Up