കൊച്ചി: പ്രമുഖ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസംഗ് ഇന്ത്യ, പുതിയ എഐ സ്മാർട്ട്ഫോണിന്റെ പ്രീ റിസർവേഷൻ പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് 999 രൂപയുടെ റീഫണ്ടബിൾ ടോക്കൺ തുക അടച്ച് പുതിയ ഗാലക്സി എസ് സീരീസ് പ്രീ-റിസർവ് ചെയ്യാം.
സാംസംഗ് ഡോട്ട് കോം, സാംസംഗ് എക്സ്ക്ലൂസീവ് സ്റ്റോറുകൾ, ആമസോൺ, ഫ്ലിപ്കാർട്ട്, പ്രമുഖ റീട്ടെയിൽ ഔട്ട്ലറ്റുകൾ എന്നിവ വഴി പ്രീ റിസർവേഷൻ സൗകര്യം ലഭ്യമാണ്.
പ്രീ-റിസർവ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പുതിയ ഗാലക്സി എസ് സീരീസ് വാങ്ങുമ്പോൾ 2,699 രൂപയുടെ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.
Tags : Samsung AI smartphone pre-reservation