x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ന്ത്രി​യെ പ​ഴി​ചാ​രി മ​ന്ത്രി​മാ​രെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മം: സ​ന്ദീ​പ് വാ​ച​സ്പ​തി


Published: January 10, 2026 09:53 PM IST | Updated: January 10, 2026 09:53 PM IST

ചെ​ങ്ങ​ന്നൂ​ർ: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ത​ന്ത്രി രാ​ജീ​വ് ക​ണ്ഠ​ര​രെ പ​ഴി​ചാ​രി മു​ൻ ദേ​വ​സ്വം മ​ന്ത്രി​മാ​രെ സം​ര​ക്ഷി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി ആ​ല​പ്പു​ഴ സൗ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് വാ​ച​സ്പ​തി. ത​ന്ത്രി​യു​ടെ ചെ​ങ്ങ​ന്നൂ​രി​ലെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ന്ത്രി​യു​ടെ അ​റ​സ്റ്റ് തി​ടു​ക്ക​പ്പെ​ട്ടാ​ണെ​ന്ന​തി​ൽ ബി​ജെ​പി​ക്ക് സം​ശ​യ​മു​ണ്ട്. സ്വ​ർ​ണ​ക്കൊ​ള്ള ന​ട​ന്ന കാ​ല​യ​ള​വി​ൽ ദേ​വ​സ്വം വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്ത മ​ന്ത്രി​മാ​രാ​യ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, വി.​എ​ൻ. വാ​സ​വ​ൻ, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്കും ഹൈ​ക്കോ​ട​തി നി​യ​മി​ച്ച ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ​ക്കും ഇ​ല്ലാ​ത്ത എ​ന്ത് ബാ​ധ്യ​ത​യാ​ണ് ത​ന്ത്രി​ക്കു​ള്ള​തെ​ന്ന് സ​ന്ദീ​പ് ചോ​ദി​ച്ചു.

സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട മ​ന്ത്രി​മാ​രെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഒ​ഴി​വാ​ക്കി ത​ന്ത്രി​ക്കെ​തി​രെ മാ​ത്രം ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത് സം​ശ​യാ​സ്പ​ദ​മാ​ണ്. കേ​സ് നി​യ​മ​വ​ഴി​ക്ക് നീ​ങ്ങു​മ്പോ​ഴും പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​ക​ൾ മ​റ​ച്ചു​വ​യ്ക്കാ​ൻ ത​ന്ത്രി​യെ ബ​ലി​യാ​ടാ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ബി. അ​ഭി​ലാ​ഷ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് കാ​ര​യ്ക്കാ​ട്, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് മു​ള​ക്കു​ഴ എ​ന്നി​വ​രും സ​ന്ദീ​പ് വാ​ച​സ്പ​തി​ക്കൊ​പ്പം ത​ന്ത്രി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ചു.

Tags : BJP BJP Kerala Sandeep Vachaspati Sabarimala gold theft

Recent News

Up